Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോളിവുഡ്​ നടൻ നീരജ്​...

ബോളിവുഡ്​ നടൻ നീരജ്​ വോറ അന്തരിച്ചു

text_fields
bookmark_border
photo neeraj vora മുംബൈ: ബോളിവുഡ് സംവിധായകനും നടനും എഴുത്തുകാരനും നിർമാതാവുമായ നീരജ് വോറ (54) അന്തരിച്ചു. മസ്തിഷ്കാഘാതത്തെതുടർന്ന് ഒരു വർഷമായി കോമയിലായിരുന്ന അദ്ദേഹത്തി​െൻറ അന്ത്യം വ്യാഴാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. രംഗീല, സത്യ, ഫിർ ഹെര ഫിരി, ദൗഡ് എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ രചയിതാവും ഇൗ ചിത്രങ്ങളിലെ അഭിനേതാവുമായിരുന്നു. ഗുജറാത്തിലെ ഭുജ് സ്വദേശിയായ വോറ 1980കളിലെ ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. ഖിലാഡി 420 ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ. ബോളിവുഡിലെ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷമായി നിർമാതാവ് ഫിറോസ് നദിയദ്വാലയുടെ വസതിയിൽ നിർമിച്ച താൽക്കാലിക തീവ്രപരിചരണ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. നദിയദ്വാല അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവർ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story