Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 10:53 AM IST Updated On
date_range 15 Dec 2017 10:53 AM ISTഓഖി: തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsbookmark_border
ഓഖി: തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ജില്ലയില്‍ കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളില്‍ ഒന്നുകൂടി തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് വ്യാഴാഴ്ച തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ലോവു കോളനി 47/1065ൽ പോൾപാസിെൻറ മകൻ സെല്‍വരാജാണ് (38) മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി, തൃപ്പൂണിത്തുറ ഗവ. ആശുപത്രി, ആലുവ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്ലറ്റുകളും തകര്‍ന്ന വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. നേവല്‍ ബേസിലെ ജോയൻറ് ഓപറേഷന്‍സ് സെൻററില്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. നാവിക, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story