Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 10:53 AM IST Updated On
date_range 15 Dec 2017 10:53 AM ISTകഞ്ചാവ് വിൽപനസംഘത്തിലെ കണ്ണികൾ പിടിയിൽ
text_fieldsbookmark_border
കേളകം: ക്രിസ്മസ്, ന്യൂ ഇയർ സ്‌പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിെൻറ ഭാഗമായി പേരാവൂർ റേഞ്ച് എക്‌സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കേളകം മേഖലയിലെ കഞ്ചാവ് വിതരണ കണ്ണികൾ എക്‌സൈസ് സംഘത്തിെൻറ പിടിയിലായി. ബുധനാഴ്ച രാത്രി പത്തരയോടെ വെള്ളൂന്നിയിൽ കഞ്ചാവുസംഘം തമ്പടിക്കുന്ന രഹസ്യകേന്ദ്രം കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്. കേളകം ടൗണിലും സ്‌കൂൾപരിസരങ്ങളിലുമായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. പ്രായപൂർത്തിയാകാത്തവർവരെ ഉൾപ്പെട്ട സംഘത്തിെൻറ പക്കൽ നിന്ന് 12 ഗ്രാം കഞ്ചാവ് പിടികൂടി. പിന്നീട് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘങ്ങൾകൂടി ഉടൻ വലയിലാകുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, കെ. ബൈജേഷ്, ശിവദാസൻ പി.എസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story