Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വർണ വില അഞ്ചു...

സ്വർണ വില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

text_fields
bookmark_border
സ്വർണ വില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വർണവ്യാപാരം നടന്നത്. കഴിഞ്ഞ 10 ദിവസത്തിനിെട സ്വർണത്തിന് 1120 രൂപയാണ് കുറഞ്ഞത്. ഡിസംബർ രണ്ടിന് 21,920 രൂപയായിരുന്നു പവ​െൻറ വില. ഡിസംബർ അഞ്ചിന് 21,840 രൂപയായും ആറിന് 21,680 രൂപയായും 11ന് 21,240 രൂപയായും താഴേക്ക് വന്നിരുന്നു. 20,800 രൂപക്ക് സ്വർണം അവസാനമായി വിൽപന നടത്തിയത് ജൂലൈ 14നായിരുന്നു. ജൂലൈ 10ന് പവന് 640 രൂപ കുറഞ്ഞ് 20,720 രൂപയായെങ്കിലും പിന്നീടുള്ള മാസങ്ങളിൽ വീണ്ടും ഉയർന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് 21,920 രൂപയും ഉയർന്ന നിരക്ക് 22,360 രൂപയുമായിരുന്നു. സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് സെപ്റ്റംബർ എട്ടിനാണ്. സെപ്റ്റംബർ 10വെര പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമായിരുന്നു. ആഗോള വിപണിയും എണ്ണ വിലയും ഡോളറി​െൻറ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആേഗാള വിപണിയിൽ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വർണവില കുറഞ്ഞത്. എന്നാൽ, വരും ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ സ്വർണത്തി​െൻറ ഏറ്റവും കുറഞ്ഞ വില 2015 ആഗസ്റ്റ് ആറിന് പവന് 18,720 രൂപയായതാണ്. സ്വർണത്തി​െൻറ റെക്കോഡ് വില 2012 െസപ്റ്റംബർ 14നായിരുന്നു. അന്ന് പവന് 24,160 രൂപയും ഗ്രാമിന് 3020 രൂപ വിലയെത്തിയിരുന്നു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story