Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 10:56 AM IST Updated On
date_range 12 Dec 2017 10:56 AM ISTതില്ലങ്കേരിയിൽ ബസിടിച്ച് വൈദ്യുതിത്തൂൺ തകർന്നു
text_fieldsbookmark_border
ഉരുവച്ചാൽ: തില്ലങ്കേരിയിൽ ബസിടിച്ച് വൈദ്യുതി തൂൺ തകർന്നു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ തില്ലങ്കേരി ടൗണിൽ കാക്കയങ്ങാടുനിന്നും ഉരുവച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന േശ്രയസ് ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കേബിൾ ലൈൻ ബസിെൻറ മുകളിൽ കുടുങ്ങുകയും ബസ് മുന്നോെട്ടടുത്തപ്പോൾ വലിഞ്ഞുമുറുകി പോസ്റ്റ് മറിയുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഒരു കടയുടെ ബോർഡിനും മറ്റും ചെറിയ നാശം സംഭവിച്ചു. കടവരാന്തയിൽ നിൽക്കുകയായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story