Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 10:48 AM IST Updated On
date_range 11 Dec 2017 10:48 AM ISTകല്യാണ മണ്ഡപമൊരുങ്ങി; തലശ്ശേരി മഹിള മന്ദിരത്തിലെ മൂന്ന് യുവതികൾക്ക് ഇന്ന് മിന്നുകെട്ട്
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളിപ്പാലത്തെ ആഫ്റ്റർ കെയർ ഹോമിൽ തിങ്കളാഴ്ച രാവിലെ കൊട്ടും കുരവയുമുയരും. ഗവ. മഹിള മന്ദിരത്തിലെ മൂന്ന് യുവതികൾക്ക് മംഗല്യഹാരമണിയിക്കുന്നതിന് കല്യാണ മണ്ഡപമൊരുക്കിയിട്ടുള്ളത് ഇവിടെയാണ്. കർണാടകക്കാരിയായ മഞ്ജുവിനും മലയാളികളായ സാന്ദ്രക്കും സൗമ്യക്കുമാണ് തിങ്കളാഴ്ച മിന്നുകെട്ട്. തലശ്ശേരി മഹിളാമന്ദിരത്തിെൻറ ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് യുവതികൾ ഒരേ ദിവസം വിവാഹിതരാവുന്നത്. മഞ്ജുവിന് വടകര മേപ്പയൂർ സ്വദേശി സുനിലും സാന്ദ്രക്ക് കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി രജീഷും സൗമ്യക്ക് കോഴിക്കോട് നരിക്കുനി സ്വദേശി വിനോദും താലികെട്ടും. തിങ്കളാഴ്ച രാവിലെ 10നാണ് വിവാഹം. മന്ത്രി കെ.കെ. ശൈലജ വരണമാല്യം കൈമാറും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദ് അലി, സാമൂഹികനീതി വകുപ്പ് ഡയറക്ടർ പി.ബി. നൂഹ്, നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവർ ചടങ്ങിൽ പെങ്കടുക്കും. മഹിള മന്ദിരത്തിലെ നാലാമത്തെ വിവാഹ ചടങ്ങിനാണ് ആഫ്റ്റർ കെയർ ഹോം തിങ്കളാഴ്ച സാക്ഷ്യംവഹിക്കുന്നത്. ഇതിനുമുമ്പ് നാലു യുവതികൾ ഇവിടെ വിവാഹിതരായിട്ടുണ്ട്. കഴിഞ്ഞ വർഷം മുംബൈക്കാരി നീലിമയാണ് അവസാനമായി വിവാഹിതയായത്. 2015 മാർച്ച് 25ന് ജ്യോതിയും കവിതയും ഇവിടെ സുമംഗലികളായി. 2012ൽ മറ്റൊരു േജ്യാതിക്കും മഹിള മന്ദിരത്തിെൻറ തണലിൽ വിവാഹിതയാകാനുള്ള ഭാഗ്യമുണ്ടായി. മൂന്നുപേരുടെ കല്യാണച്ചെലവിനായി സാമൂഹികനീതി വകുപ്പ് അനുവദിച്ച മൂന്ന് ലക്ഷം രൂപകൊണ്ട് മണവാട്ടികൾക്ക് സ്വർണം വാങ്ങി. കല്യാണപ്പുടവ ഞായറാഴ്ച വൈകീട്ട് തന്നെ വരന്മാരുടെ വീട്ടുകാർ എത്തിച്ചിരുന്നു. കല്യാണത്തിെൻറ അനുബന്ധ ചെലവുകളൊക്കെ നഗരസഭയും സന്നദ്ധസംഘടനകളും നാട്ടുകാരും സുമനസ്സുകളും േചർന്നാണ് വഹിക്കുന്നത്. നാട്ടുകാർക്കായി ഞായറാഴ്ച വൈകീട്ട് മഹിള മന്ദിരത്തിൽ പ്രത്യേക വിരുന്നൊരുക്കിയിരുന്നു. യുവതികളുടെ കല്യാണം നിശ്ചയിച്ച വിവരം മാധ്യമങ്ങളിൽ നിന്നറിഞ്ഞ് നിരവധി പേർ സമ്മാനപ്പൊതികൾ എത്തിച്ചതായി മഹിള മന്ദിരം സൂപ്രണ്ട് വി. ജ്യോത്സന പറഞ്ഞു. ---------------------------

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story