Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ​​െഎ കൺതുറന്നു;...

കണ്ണൂർ ​​െഎ കൺതുറന്നു; ഇനി പടമെടുക്കാം

text_fields
bookmark_border
കണ്ണൂർ: കലക്ടർ കാമറയെടുത്തു, ഫോേട്ടാ ഫ്രെയിമിൽ മന്ത്രി കടന്നപ്പള്ളിയും കുട്ടികളും. കണ്ണൂർ െഎയിൽ വിരിഞ്ഞ സെൽഫിക്ക് പെരുത്തു ചന്തം. പയ്യാമ്പലം ബീച്ചിലെത്തുന്നവർക്ക് പടമെടുക്കാനുള്ള ഡി.ടി.പി.സിയുടെ 'കണ്ണൂർ െഎ' ഫോേട്ടാ ഫ്രെയിമി​െൻറ ഉദ്ഘാടനമാണ് മിഴിവുറ്റ ചിത്രമായി മാറിയത്. മൊബൈൽ കാമറകൾ വന്നതോടെ എല്ലാവരും കാമറാമാന്മാരായ പശ്ചാത്തലത്തിലാണ് ചിത്രമെടുക്കുന്നതിന് മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നതിനുള്ള പദ്ധതിയുമായി ഡി.ടി.പി.സി എത്തിയത്. പയ്യാമ്പലത്ത് ഒരുക്കിയ ഫ്രെയിം 360 ഡിഗ്രിയിൽ തിരിക്കാനാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ചിത്രമെടുക്കുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ ഉടൻ ഫ്രെയിമുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ഫ്രെയിം സ്ഥാപിക്കലി​െൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ സംബന്ധിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story