Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 10:53 AM IST Updated On
date_range 10 Dec 2017 10:53 AM ISTലക്ഷം ദീപസമർപ്പണം
text_fieldsbookmark_border
മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപ സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് ആദ്യദീപത്തിന്‍ തിരികൊളുത്തി ആരംഭം കുറിച്ചു. പിന്നീട് ആയിരക്കണക്കിന് ഭക്തര്‍ ദീപാരാധനയോടെ ലക്ഷം തിരിതെളിച്ചു. പ്രസിഡൻറ് ടി.പി. ബാലന്, സെക്രട്ടറി പി.കെ. സതീഷ് കുമാര്‍, സി.വി. രാജന് പെരിങ്ങാടി, ഒ.വി. ജയന്, കാട്ടില്‍ ശശിധരന്, മാതൃസമിതി പ്രസിഡൻറ് പ്രേമലത പൊത്തങ്ങാട്ട്, സെക്രട്ടറി ഷൈജ വിജയന് എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story