Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓഖി: എൻ.ജി.ഒ യൂനിയൻ...

ഓഖി: എൻ.ജി.ഒ യൂനിയൻ ഫണ്ട്​ ശേഖരിക്കും

text_fields
bookmark_border
ഓഖി: എൻ.ജി.ഒ യൂനിയൻ ഫണ്ട് ശേഖരിക്കും തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച ദുരിതത്തിനിരയായവരെ സഹായിക്കുന്നതിനായി 11ന് കേരള എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരിൽനിന്ന് ഫണ്ട് സമാഹരിക്കും. മുഴുവൻ ജീവനക്കാരും പങ്കാളികളാവണമെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭ്യർഥിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എയുടെ ഒരു മാസത്തെ ശമ്പളം നൽകും തിരുവനന്തപുരം: ഒാഖി ദുരിതാശ്വാസഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. സർക്കാറി​െൻറ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരച്ചിൽ അവസാനവ്യക്തിയെ കണ്ടെത്തുന്നതുവരെ തുടരണമെന്നും കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ പൂർണവിവരങ്ങൾ ഇടവക അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story