Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 10:51 AM IST Updated On
date_range 10 Dec 2017 10:51 AM ISTദയ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം 12ന്
text_fieldsbookmark_border
പരിയാരം: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കുന്നതിന് പുതിയ സംഘടന. മെഡിക്കൽ കോളജ് എംപ്ലോയീസ് യൂനിയെൻറ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് 'ദയ' എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചത്. എ.വി. രവീന്ദ്രൻ ചെയർമാനും സീബ ബാലൻ കൺവീനറുമായ സൊസൈറ്റിയുടെ ഉദ്ഘാടനം 12ന് ഉച്ച ഒന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ചടങ്ങിൽ ആദ്യ സംഭാവന പി. ജയരാജൻ ഏറ്റുവാങ്ങും. വെബ്സൈറ്റ് ഉദ്ഘാടനം പി. ജയരാജനും ലോഗോ പ്രകാശനം ഒ.വി. നാരായണനും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ. പത്മനാഭൻ, എ.വി. രവീന്ദ്രൻ, സീബ ബാലൻ, പി. ബാലകൃഷ്ണൻ, പി.ആർ. ജിജേഷ്, പി.പി. രാജൻ, ടി.വി. പത്മനാഭൻ, കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story