Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 10:59 AM IST Updated On
date_range 5 Dec 2017 10:59 AM ISTആവേശമായി രാവണീശ്വരം കബഡി ഫെസ്റ്റ്
text_fieldsbookmark_border
രാവണീശ്വരം: സെൻട്രൽ യൂത്ത് ക്ലബ് 25ാം വാർഷികാഘോഷത്തിെൻറ ഭാഗമായി കബഡി ഫെസ്റ്റ് സംഘടിപ്പിച്ചു. രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കബഡി ഫെസ്റ്റിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 30 ടീമുകൾ അണിനിരന്നു. ഉമേഷ് നഗർ ഉദുമയാണ് ജേതാക്കളുടെ ട്രോഫിയും 20,002 രൂപ കാഷ് പ്രൈസും നേടിയത്. രണ്ടാം സ്ഥാനം 10,001 രൂപയും ട്രോഫിയും റെഡ്സ്റ്റാർ മുണ്ടേമാട് നേടി. സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ട്രോഫികൾ വിതരണം ചെയ്തു. ഫെസ്റ്റിെൻറ ഉദ്ഘാടനം സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ നിർവഹിച്ചു. കബഡി ഫെസ്റ്റ് ചെയർമാൻ രാജൻ കുഴിഞ്ഞടി അധ്യക്ഷത വഹിച്ചു. ദിവാകരൻ കുന്നുമ്മൽ സംസാരിച്ചു. രതീഷ് ഞാണിക്കര സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story