Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 10:56 AM IST Updated On
date_range 3 Dec 2017 10:56 AM ISTഎസ്.െഎക്കുനേരെ ആക്രമണം: തടവും പിഴയും വിധിച്ചു
text_fieldsbookmark_border
കണ്ണൂർ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്.െഎയെ ആക്രമിച്ച േകസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കണ്ണൂർ സിറ്റി അഞ്ചുകണ്ടിയിലെ അഷ്റഫിനെയാണ് (49) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ആറുമാസം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2014 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. കാൽടെക്സിൽ അബ്ദുൽസലീം എന്നയാളുമായി വാക്കുതർക്കത്തിലേർപ്പെട്ട അഷ്റഫിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ ട്രാഫിക് എസ്.െഎ പി. സുരേന്ദ്രൻ പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ റോഡിൽനിന്ന് കല്ലെടുത്ത് മുഖത്ത് കുത്തി പരിക്കേൽപിച്ചെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story