Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:58 PM IST Updated On
date_range 30 Aug 2017 1:58 PM ISTപെരിങ്ങോം ഐ.ടി.ഐക്ക് ശിലയിട്ടു
text_fieldsbookmark_border
ചെറുപുഴ: പെരിങ്ങോം ഗവ. ഐ.ടി.ഐക്കുവേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനം പെരിങ്ങോം െറസ്റ്റ് ഹൗസ് പരിസരത്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമൂഹത്തിെൻറ ധാരണകൾക്ക് മാറ്റം വരണമെന്നും എൻജിനീയർമാരല്ല സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരെയാണ് സമൂഹത്തിനാവശ്യമെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.ആർ.പി.എഫ് ഡി.ഐ.ജി എം.ജെ. വിജയ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി. നളിനി, കെ. സത്യഭാമ, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശൻ, മുൻ പ്രസിഡൻറ് പി.വി. തമ്പാൻ, പഞ്ചായത്തംഗം കെ. പ്രജിത, ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ കെ.പി. ശിവശങ്കരൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ എം. വിജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ പരിശീലന വകുപ്പ് അഡീഷനൽ ഡയറക്ടർ പി.കെ. മാധവൻ സ്വാഗതവും ഐ.ടി.ഐ പ്രിൻസിപ്പൽ കെ.കെ. ശിവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story