Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യലഹരിയും സ്വത്ത്...

മദ്യലഹരിയും സ്വത്ത് തർക്കവും വില്ലനാവുന്നു; ചോരയുണങ്ങാതെ വീട്ടകങ്ങൾ

text_fields
bookmark_border
ശ്രീകണ്ഠപുരം: മാതാപിതാക്കളുടെ സ്നേഹത്തണലിൽ വളർന്ന മക്കൾ അവരുടെ അന്തകരാകുന്നതി​െൻറ ഞെട്ടലിലാണ് മലയോരം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾക്കാണ് മലയോര ഗ്രാമങ്ങൾ സാക്ഷ്യം വഹിച്ചത്. മദ്യലഹരിയും സ്വത്ത് തർക്കവും കുടുംബവഴക്കുമാണ് മിക്ക കൊലപാതകങ്ങളിലും വില്ലനാവുന്നത്. കഴിഞ്ഞ ദിവസം പുലിക്കുരുമ്പയിൽ മകൻ പിതാവിനെ പട്ടികകൊണ്ട് തലക്കടിച്ചുകൊന്ന സംഭവം നാടിനെയാകെ ഞെട്ടിച്ചു. കൈതളത്തെ തുണ്ടത്തിൽ ആഗസ്തി(80)യുടെ ജീവനെടുത്ത മകൻ ബേബിയെ ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറസ്റ്റ് ചെയ്തപ്പോൾ കൂസലില്ലാതെയാണ് പ്രതി പെരുമാറിയത്. വാക്കുതർക്കം കൊലയിൽ കലാശിച്ചുവെന്നും മറ്റൊന്നും ഓർമയില്ലെന്നുമാണ് ഇയാൾ പറയുന്നത്. കുടിയാന്മല, ആലക്കോട്, ശ്രീകണ്ഠപുരം, പയ്യാവൂർ, ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം നിരവധി കൊലപാതകങ്ങളാണ് ഇൗയടുത്ത കാലത്തായി നടന്നത്. പയ്യാവൂർ വഞ്ചിയത്ത് പശുവിനെ വിറ്റതി​െൻറ പണം നൽകിയില്ലെന്ന കാരണത്താൽ മകൻ പിതാവിനെ കൊന്നത് കഴിഞ്ഞ വർഷം. മദ്യം വാങ്ങുന്നതിന് സ്വർണമാല വിൽക്കാൻ നൽകിയില്ലെന്ന കാരണത്താൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് ചന്ദനക്കാംപാറയിലായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഈ സംഭവവും. കൂട്ടുംമുഖം പന്ന്യാലിൽ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചതി​െൻറ പേരിലാണ് മകൻ അമ്മയെ വെട്ടിക്കൊന്നത്. പയ്യാവൂർ പാറക്കടവിൽ ഭർത്താവ് ഭാര്യയെ മഴുകൊണ്ട് വെട്ടിക്കൊന്നതും ഉപ്പുപടന്നയിൽ സഹോദരനെ േജ്യഷ്ഠൻ കൊന്നതും രണ്ട് വർഷം മുമ്പായിരുന്നു. കുന്നത്തൂരിൽ പ്രണയം നിരസിച്ച യുവതിയുടെ മാതാവിനെ യുവാവ് വെട്ടിക്കൊന്നതും നാടിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വർഷം പയ്യാവൂർ മുത്താറിക്കുളത്തിനടുത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നതി​െൻറ കേസ് കോടതിയിലാണ്. ഇത്തരത്തിൽ കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ ഒട്ടേറെ കൊലപാതകങ്ങളുടെ കണക്കുകളാണ് മലയോര പൊലീസ് നിരത്തുന്നത്. േബാധവത്കരണങ്ങളും ഉപദേശങ്ങളും തുടരുേമ്പാഴും കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും ചോരയുണങ്ങാതെ വീട്ടകങ്ങൾ പല ഉൾഗ്രാമങ്ങളെയും ഭീതിയിലാഴ്ത്തുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story