Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:58 PM IST Updated On
date_range 30 Aug 2017 1:58 PM ISTവിദ്യാഭ്യാസ വായ്പ നിഷേധം; യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായിയിലെ കിരാത്ത് ബിനു മാത്യുവിെൻറ മകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച കേരള ഗ്രാമീൺ ബാങ്ക് ചുഴലി ശാഖ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഒരു മാസം മുമ്പ് വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ബാങ്കിെൻറ ഉറപ്പിെൻറ അടിസ്ഥാനത്തിലായിരുന്നു വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്ഥാപനത്തില്‍ പഠനം ആരംഭിച്ചത്. എന്നാൽ, വായ്പയെടുക്കുന്നതിനായി ബാങ്കിലെത്തിയപ്പോള്‍ പല കാരണങ്ങൾ പറഞ്ഞും വിവിധ സര്‍ട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടും ബാങ്ക് അധികൃതര്‍ ബുദ്ധിമുട്ടിച്ചു. വിവിധ ഓഫിസുകളില്‍ കയറിയിറങ്ങി ബാങ്ക് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചപ്പോള്‍ കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്ക് വേണമെന്ന പുതിയ വാദം ബാങ്ക് മുന്നോട്ടുെവച്ചു. വായ്പ ലഭിക്കാതെ വന്നതോടെ പഠനം നിന്നുപോകുമെന്ന സ്ഥിതിയായപ്പോള്‍ രക്ഷിതാവ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ഉപരോധിച്ചത്. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ബാങ്ക് റീജനല്‍ മാനേജര്‍ ടി.പി. വേണുഗോപാലുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ചര്‍ച്ച നടത്തി. ഏഴ് ദിവസത്തിനുള്ളില്‍ വായ്പ നല്‍കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് മനോജ് പാറക്കാടി, വി.കെ. വിജയകുമാര്‍, എ.കെ.വാസു, പി.പ്രദീപന്‍, കെ.ജംഷീര്‍, ഷാജു കണ്ടമ്പേത്ത്, പി.വി.ജിസൺ, കെ.രാഘവൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രരചന മത്സരം ശ്രീകണ്ഠപുരം: ചെങ്ങളായി മാപ്പിള എ.എൽ.പി സ്കൂളിൽ ഒത്തുകൂടാം ഓർത്തെടുക്കാം പരിപാടിയുടെ ഭാഗമായി മാതൃസംഗമവും കുട്ടികൾക്കും പൂർവ വിദ്യാർഥികൾക്കും ചിത്രരചന മത്സരവും നടത്തി. നൂറിലേറെ പേർ പങ്കെടുത്തു. മാതൃസംഗമം റിട്ട. പ്രധാനാധ്യാപിക കെ. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. വാർഡംഗം പി.കെ. നഫീസ അധ്യക്ഷത വഹിച്ചു. ജീവിതം മധുരം എന്ന വിഷയത്തിൽ കൗൺസിലർ പ്രദീപൻ മാലോത്ത് ക്ലാസെടുത്തു. മദർ പി.ടി.എ പ്രസിഡൻറ് പി.പി. ജമീല സ്വാഗതവും പി.കെ. പ്രേമലത ടീച്ചർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story