Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:58 PM IST Updated On
date_range 30 Aug 2017 1:58 PM ISTസുഗന്ധിയും മക്കളും പ്രാർഥിക്കുന്നു; ഒാണം പെരുമഴയത്താകല്ലേ
text_fieldsbookmark_border
കാസർകോട്: കോപ്പാളം കൊച്ചിയിലെ സുഗന്ധിയും മക്കളും ഇൗ ഒാണം മഴയത്താവരുതേ എന്ന പ്രാർഥനയിലാണ്. നിർത്താതെപെയ്യുന്ന പെരുമഴയിൽ ഇവരുടെ ഒറ്റമുറിവീട് തകർന്നുവീണത് തിങ്കളാഴ്ച വൈകീട്ടാണ്. ഇൗ അമ്മയും മക്കളും പേരക്കിടാവും നിസാര പരിക്കുകേളാടെ രക്ഷപ്പെടുകയായിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ കോപ്പാളം കൊച്ചിയിലെ പരേതനായ ബാബുവിെൻറ ഭാര്യ സുഗന്ധിയും അഞ്ചു മക്കളുമാണ് ഇനിയെന്ത് എന്നറിയാതെ ദുരിതത്തിലായത്. മൺകട്ടകൾക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകളും ഒാലയും മേൽക്കൂരയിട്ട ഒറ്റമുറിക്കൂരയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇത് തകർന്നുവീണതോടെ കഴിഞ്ഞരാത്രി അയൽവീട്ടിൽ അഭയംതേടി. ഇനി എങ്ങോട്ടുപോകുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിപ്പോൾ. സുഗന്ധിയുടെ ഭര്‍ത്താവ് ബാബു തളര്‍വാതംബാധിച്ച് വര്‍ഷങ്ങള്‍ക്കുമുേമ്പ മരിച്ചതാണ്. സുരേഷ്, സരസ്വതി, പ്രസന്ന, സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിങ്ങനെ അഞ്ചു മക്കളാണിവർക്ക്. മൂത്തമകളുടെ കല്യാണം കഴിഞ്ഞെങ്കിലും മറ്റുള്ളവർ കൂലിത്തൊഴിലാളിയായ അമ്മയുടെ തണലിലാണ്. വീടുനിർമിക്കാൻ മുളിയാർ പഞ്ചായത്ത് ധനസഹായം അനുവദിച്ചിരുന്നെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തകർന്നുവീണ വീടിെൻറ മേൽക്കൂരയിലെ ഒാലയും പ്ലാസ്റ്റിക്ഷീറ്റിെൻറ അവശിഷ്ടങ്ങളും മറച്ചുകെട്ടി മഴയെ പ്രതിരോധിക്കുകയാണ് ഇൗ അമ്മയും മക്കളും. സഹായത്തിനാരും എത്തിയില്ലെങ്കിൽ ഇത്തവണ തങ്ങൾക്ക് പെരുമഴയത്ത് കണ്ണീരോണമുണ്ണേണ്ടിവരുമെന്ന് ഇവർ സങ്കടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story