Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:58 PM IST Updated On
date_range 30 Aug 2017 1:58 PM ISTകോൽക്കളി, ചരടുകുത്തിക്കളി അരങ്ങേറ്റം
text_fieldsbookmark_border
പയ്യന്നൂർ: മഹാദേവഗ്രാമം മഹാദേവ ദേശായിസ്മാരക വായനശാലയുടെ നേതൃത്വത്തിൽ കെ. ശിവകുമാർ പരിശീലിപ്പിച്ച പുരുഷന്മാരുടെ കോൽക്കളി, ചരടുകുത്തിക്കളി എന്നിവ അരങ്ങേറി. 30നും 60നും ഇടയിൽ പ്രായമുള്ള 28 പുരുഷന്മാരാണ് അരങ്ങേറ്റംകുറിച്ചത്. സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പ്രഫ. കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഗുരുക്കൾ കെ. ശിവകുമാറിന് ഉപഹാരം നൽകി. കോൽക്കളി കലാകാരന്മാർക്ക് നഗരസഭാ കൗൺസിലർമാരായ ഇന്ദുലേഖ പുത്തലത്ത്, എം. പ്രദീപൻ, പ്രീത, വി. നന്ദകുമാർ, എ.കെ. ശ്രീജ, കോൽക്കളി ഗുരുക്കന്മാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് ഉപഹാരം നൽകി. മജീഷ്യൻ പ്രഫ. പി.എം. മിത്ര മുഖ്യാതിഥിയായിരുന്നു. കെ. ജയരാജ്, കെ.വി. വിനോദ്, കെ.കെ. കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കോൽക്കളി, ചരടുകുത്തിക്കളി എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story