Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാന്ത്വനം പകർന്ന്​...

സാന്ത്വനം പകർന്ന്​ 'സിക്ക' പരിശീലനാർഥികളുടെ ഒാണാഘോഷം

text_fields
bookmark_border
കണ്ണൂർ: രോഗികളും നിരാലംബരുമായ അന്തേവാസികൾക്കൊപ്പം ഒാണസദ്യയും കഴിച്ച് ഒാണക്കളികളുമായി ജയിൽ അസി. ഒാഫിസേഴ്സി​െൻറ ഏഴാമത് പരിശീലന ബാച്ച് അംഗങ്ങൾ. െഎ.ആർ.പി.സിയുടെ തയ്യിലിലെ സാന്ത്വനകേന്ദ്രത്തിലാണ്, കണ്ണൂർ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രമായ സിക്കയിലെ 46ഒാളം അംഗങ്ങൾ ഒാണാഘോഷം സംഘടിപ്പിച്ചത്. 30ഒാളം അന്തേവാസികളുള്ള സാന്ത്വനകേന്ദ്രം ഒാണാഘോഷത്തിനായി തെരഞ്ഞെടുക്കുന്നതിൽ മറിച്ചൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്ന് സിക്ക ഒാഫിസർ ഇൻ ചാർജ് ടി.കെ. ജനാർദനൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ സാന്ത്വനകേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥർ അന്തേവാസികൾക്കും െഎ.ആർ.പി.സി വളൻറിയർമാർക്കുമൊപ്പം ഒാണപ്പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചു. തുടർന്ന് ഒാണാഘോഷ പരിപാടി ഉദ്ഘാടനം െഎ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സിക്ക ഡയറക്ടർ ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. ജയകുമാർ, പി.എം. സാജിദ്, എം.വി. രവീന്ദ്രൻ, മുഹമ്മദ് അഷറഫ്, പി.ടി. സന്തോഷ് എന്നിവർ സംസാരിച്ചു. ടി.കെ. ജനാർദനൻ സ്വാഗതവും എൻ.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. കിടപ്പിലായ രോഗികളുടെ സമീപം മാവേലിയോടൊപ്പമെത്തി ഒാണാശംസകൾ നൽകിയും അന്തേവാസികൾക്കൊപ്പം വിഭവ സമൃദമായ ഒാണസദ്യയും കഴിച്ചാണ് സിക്കയിലെ പരിശീലനാർഥികൾ മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story