Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:55 PM IST Updated On
date_range 30 Aug 2017 1:55 PM ISTകേരള പൊലീസ് രാജ്യത്തെ മികച്ചമാതൃക ^ഡോ. അലക്സാണ്ടർ ജേക്കബ്
text_fieldsbookmark_border
കേരള പൊലീസ് രാജ്യത്തെ മികച്ചമാതൃക -ഡോ. അലക്സാണ്ടർ ജേക്കബ് കണ്ണൂര്‍: രാജ്യത്തെ പൊലീസ് സംവിധാനത്തിലെ മികച്ചമാതൃകയാണ് കേരള പൊലീസെന്ന് മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന 'കേരളം ഇന്ത്യക്ക് വഴികാട്ടി-; കേരള പൊലീസിെൻറ പങ്ക്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനുപോലും കേസ് കൊടുക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്. ഇത് കേരള പൊലീസിെൻറ മികവാണ് തെളിയിക്കുന്നത്. രാഷ്ര്ടീയകൊലപാതകങ്ങളില്‍ കേരളം മുന്നിലാണെന്ന് ചിലരും ചില മാധ്യമങ്ങളും കള്ളപ്രചാരണം നടത്തുകയാണ്. യഥാര്‍ഥത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ യു.പി, ഝാര്‍ഖണ്ഡ്, മഹാരാഷ്ര്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുശേഷമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സെമിനാര്‍ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡൻറ് ടി.കെ. രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേഷ്, കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, കെ. മധു, പി.വി. കുട്ടൻ, ഷാജന്‍ സി. മാത്യു, സി.ആര്‍. ബിജു, പി.ജി. അനില്‍കുമാര്‍, ടി. പ്രജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story