Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകായികാധ്യാപക...

കായികാധ്യാപക പ്രക്ഷോഭം: സർക്കാർ ഇടപെടണമെന്ന്​ കെ.എസ്​.ടി.യു

text_fields
bookmark_border
കണ്ണൂർ: കലാകായികപഠനത്തിനും മേളകൾക്കും പ്രയാസങ്ങളുണ്ടാക്കുന്ന രീതിയിൽ അധ്യാപകപ്രക്ഷോഭം ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കായികാധ്യാപകരുന്നയിച്ച ന്യായമായ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കണമെന്നും കണ്ണൂരിൽ ചേർന്ന കെ.എസ്.ടി.യു സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മറ്റ് അധ്യാപകതസ്തികകൾക്കുള്ള അധ്യാപക-വിദ്യാർഥി അനുപാതം കുറച്ചപ്പോൾ സ്പെഷലിസ്റ്റ് അധ്യാപകരെമാത്രം അവഗണിച്ചത് ശരിയായില്ല. അനുപാതം നേർപകുതിയാക്കി കുറച്ച് പ്രശ്നപരിഹാരം കാണണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി അബ്ദുല്ല വാവൂർ, വൈസ് പ്രസിഡൻറ് എ.സി. അതാഹുല്ല, സെക്രട്ടറി എൻ.എ. ഇസ്മാഇൗൽ, കണ്ണൂർ ജില്ല പ്രസിഡൻറ് കെ.വി.ടി. മുസ്തഫ, ജനറൽ സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ, ട്രഷറർ ടി.പി. അബ്്ദുല്ല, കാസർകോട് ജില്ല പ്രസിഡൻറ് റസാഖ് പുനത്തിൽ, ജനറൽ സെക്രട്ടറി ഷമീർ തെക്കിൽ, എം. അബ്്ദുൽ ജലീൽ, ആർ. ഇബ്രാഹീംകുട്ടി, റഫീഖ് കാരക്കണ്ടി, കെ.ടി. സാജിദ്, എ. അബ്്ദുൽജലീൽ, എം.പി. അബ്്ദുൽ കരീം, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story