Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത്​ ഷായുടെ ജാഥ...

അമിത്​ ഷായുടെ ജാഥ കേരളത്തിൽ കുഴപ്പമുണ്ടാക്കാൻ ^പി. ജയരാജൻ ഗണേശോത്സവത്തി​െൻറ പേരിലുള്ള അക്രമം ആസൂത്രിതം

text_fields
bookmark_border
അമിത് ഷായുടെ ജാഥ കേരളത്തിൽ കുഴപ്പമുണ്ടാക്കാൻ -പി. ജയരാജൻ ഗണേശോത്സവത്തി​െൻറ പേരിലുള്ള അക്രമം ആസൂത്രിതം കണ്ണൂർ: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തുന്ന ജാഥ സംസ്ഥാനത്ത് കുഴപ്പം സൃഷ്ടിക്കാൻ വേണ്ടിയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗണേശോത്സവത്തി​െൻറ പേരിൽ കഴിഞ്ഞദിവസം ആർ.എസ്.എസുകാർ നടത്തിയ അക്രമം ജില്ലയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ്. സമാധാനശ്രമങ്ങളുടെ ഭാഗമായി നടന്ന ഉഭയകക്ഷിചർച്ചകൾ നല്ല ഫലംകണ്ടതിന് പിന്നാലെയാണ് ആർ.എസ്.എസി​െൻറ ഭാഗത്തുനിന്ന് മറിച്ചുള്ള നീക്കമുണ്ടാകുന്നത്. അമിത് ഷാ പിണറായിവഴി ജാഥ നടത്തുന്നതിൽ ദുഷ്ടലക്ഷ്യമുണ്ട്. ഗണേശോത്സവത്തി​െൻറ പേരിൽ പിണറായിമേഖലയിൽ വ്യാപകമായ അക്രമമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ എതിരാളികൾക്ക് രക്ഷയില്ലെന്ന് ഉത്തരേന്ത്യയിൽ കള്ളപ്രചാരണം നടത്താനാണ് പിണറായിയിൽ സംഘർഷമുണ്ടാക്കുന്നത്. എല്ലാവർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തുന്ന അമിത് ഷാ ആദ്യം ജാഥ നടത്തേണ്ടത് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലുമാണ്. സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ ഇല്ലാത്തതി​െൻറ പേരിൽ കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചത് ഉത്തർപ്രദേശിലാണ്. കർഷക ആത്മഹത്യ തുടർക്കഥയായപ്പോൾ സമരംചെയ്ത കർഷകരെ വെടിവെച്ചിട്ടത് മധ്യപ്രദേശിലാണ്. സംഘ്പരിവാറി​െൻറ സന്തതസഹചാരി ആൾദൈവം ഗുർമീത് സിങ്ങിനെ ബലാത്സംഗകേസിൽ കോടതി ശിക്ഷിച്ചപ്പോൾ കലാപത്തിൽ കൊല്ലപ്പെട്ടത് 38 പേരാണ്. അതെല്ലാം മറന്ന് കേരളത്തിൽ ജാഥ നടത്താൻവരുന്ന അമിത് ഷായുടെ ലക്ഷ്യം കേരളത്തി​െൻറ മതേതര-ജനാധിപത്യ സ്വഭാവം തകർക്കുക എന്നതാണ്. സംഘ്പരിവാറി‍​െൻറ ഒളിയജണ്ട തിരിച്ചറിയണം. ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്ര രാഷ്ട്രീയപ്രവർത്തനവും വർഗീയ പ്രവർത്തനവുമായാണ് സി.പി.എം വിലയിരുത്തുന്നത്. അതിനെതിരായ പ്രതിരോധം എന്നനിലക്കാണ് െസപ്റ്റംബർ 12ന് 'മഹത് ജന്മങ്ങൾ മാനവനന്മക്ക്' എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക ഘോഷയാത്ര നടത്തുന്നത്. ക്ലബുകൾ, വായനശാലകൾ, ബഹുജനസംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ 200 കേന്ദ്രങ്ങളിൽ സാംസ്കാരിക ഘോഷയാത്ര നടക്കുമെന്നും പി. ജയരാജൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.കെ. രാഗേഷ് എം.പിയും പെങ്കടുത്തു. ഗണേശോത്സവ ഘോഷയാത്രയിൽ 'കൊലവിളിഗാനം' കണ്ണൂർ: സംഘ്പരിവാറി​െൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന ഗണേശോത്സവത്തിൽ മുഴങ്ങിയത് കൊലവിളിഗാനം. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ കേൾപ്പിച്ച ഗാനങ്ങളിലെ വരികൾ രക്തച്ചൊരിച്ചിലിന് ആഹ്വാനം നൽകുന്നതാണ്. ''പട പൊരുതണം, കടലിളക്കണം, വെട്ടി തലകൾ വീഴ്ത്തണം, ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം ...'' എന്നിങ്ങനെയാണ് റെക്കോഡ് ചെയ്ത് അവതരിപ്പിച്ച പാട്ടിലെ വരികൾ. ഭക്തിഗാനങ്ങൾ പാടേണ്ട മതചടങ്ങിൽ കൊലവിളിഗാനം ഉയർന്നിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഭക്തിയുടെ പേരിൽ മതഭ്രാന്ത് വളർത്തുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും ഇൗ സാമൂഹികവിരുദ്ധ പ്രവർത്തനത്തെ വിശ്വാസികൾ ഉൾപ്പെടെയുള്ളവർ തള്ളിക്കളയണമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story