Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വത്തുതട്ടൽ:...

സ്വത്തുതട്ടൽ: സൂത്രധാരൻ കൃഷ്ണകുമാർ -

text_fields
bookmark_border
പയ്യന്നൂർ: വ്യാജരേഖ ചമച്ച് റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പ് തൃച്ഛംബരത്തെ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിനു പിന്നിലെ സൂത്രധാരൻ കൃഷ്ണകുമാറെന്ന് പൊലീസ്. അഭിഭാഷക എന്നനിലയിൽ ഭാര്യ ശൈലജയുടെ സാധ്യതകളും സ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയാണ് കൃഷ്ണകുമാർ കോടികളുടെ സ്വത്ത് കൈക്കലാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഭാര്യാസഹോദരി ജാനകിയും ബാലകൃഷ്ണനും തമ്മിലുള്ള വിവാഹകഥയും ബാലകൃഷ്ണ​െൻറ ബന്ധുവായി ചമഞ്ഞ് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നതുൾപ്പെടെയുള്ള സംഭവങ്ങൾക്കു പിന്നിലും കൃഷ്ണകുമാറി​െൻറ ബുദ്ധിയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഡോ. കുഞ്ഞമ്പു നായരുടെ എല്ലാ സ്വത്തുക്കളുടെയും പട്ടയമുൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കിയത് ശൈലജയായിരുന്നു. ബാലകൃഷ്ണ​െൻറ സഹോദരൻ രമേശൻ സ്വത്തു ഭാഗിക്കുന്നതിനെതിരെ പയ്യന്നൂർ കോടതിയിൽ കേസ് കൊടുക്കാനെത്തിയതോടെയാണ് തട്ടിപ്പി​െൻറ തിരക്കഥ തുടങ്ങുന്നത്. രമേശനെക്കുറിച്ച് പഠിച്ച അഭിഭാഷക ഡോ. കുഞ്ഞമ്പു നായരുടെ സ്വത്തുക്കളുടെ വിവരം മനസ്സിലാക്കിയശേഷം കേസ് ആവശ്യത്തിനെന്ന് പറഞ്ഞ് ഒറിജിനൽ രേഖകളെല്ലാം കൈക്കലാക്കുകയായിരുന്നു. ഡോ. കുഞ്ഞമ്പു നായരുടെ മക്കൾക്കുപോലും അറിയാത്ത സ്ഥലത്തെക്കുറിച്ചും സർേവ നമ്പർ ലയർ ഉൾപ്പെടെയുള്ള വിവരങ്ങൾ സംബന്ധിച്ചും പ്രതികൾക്ക് ബോധ്യമുണ്ടെന്ന് സി.ഐ എം.പി. ആസാദ് പറഞ്ഞു. വ്യാജരേഖകളിലൂടെ ജാനകിയുടെ പേരിലെത്തിയ സ്വത്തുക്കൾ മറ്റ് സഹോദരങ്ങൾക്ക് പോകാതിരിക്കാനുള്ള മുൻകരുതലുകളും ശൈലജയും ഭർത്താവും സ്വീകരിച്ചിരുന്നു. ശൈലജയുടെ പേരിൽ വിൽപത്രം എഴുതിവെച്ചാണ് ഇത് ഉറപ്പിച്ചത്. ജാനകിമാത്രം പ്രതിയാകേണ്ട കേസിൽ ശൈലജകൂടി കുടുങ്ങാൻ ഇത് കാരണമായി. എന്നാൽ, തിരുവനന്തപുരം കനറാ ബാങ്കിൽ ബാലകൃഷ്ണ​െൻറ പേരിലുണ്ടായിരുന്ന നിക്ഷേപം സ്വന്തം പേരിലാക്കാനുള്ള ശ്രമമാണ് കൃഷ്ണകുമാറിന് വിനയായത്. 55,000 രൂപ സ്വന്തമാക്കാൻ ബാലകൃഷ്ണ​െൻറ വീട്ടിൽനിന്ന് കൈക്കലാക്കിയ ചെക്ക് ഉപയോഗിക്കുകയായിരുന്നു. ചെക്ക് കനറാ ബാങ്ക് പയ്യന്നൂർ ശാഖയിലാണ് നൽകിയത്. എന്നാൽ, പ്രസ്തുത ചെക്കിൽ ബാലകൃഷ്ണ​െൻറ വിരലടയാളമാണ് പതിച്ചിരുന്നത്. സ്ഥിരമായി അദ്ദേഹം ഒപ്പിട്ടാണ് ചെക്ക് നൽകിയിരുന്നത്. വിരലടയാളം കണ്ട ബാങ്ക് അധികൃതർ ചെക്ക് മടക്കിയത് കേസിൽ നിർണായകതെളിവായി. ബാലകൃഷ്ണൻ ആശുപത്രിയിലായിരിക്കുമ്പോഴോ ആംബുലൻസിൽ വെച്ചോ ആയിരിക്കാം വിരലടയാളം ചെക്കിൽ പതിച്ചതെന്ന് സംശയിക്കുന്നു. പിന്നീട് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകിയാണ് 66,000 രൂപ പിൻവലിച്ചത്. കേസിൽ പയ്യന്നൂർ സ്വദേശിയായ ഒരാൾകൂടി പ്രതിയാകുമെന്നും പൊലീസ് സൂചിപ്പിച്ചു. രേഖകളും മറ്റും ഉണ്ടാക്കാൻ സഹായിച്ച ഇയാൾ ഉടൻ പിടിയിലാകും. ജാനകിയുടെ പേരിൽ ഒരു മാസംതന്നെ രണ്ടു െറസിഡൻസ് സർട്ടിഫിക്കറ്റ് വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നഗരസഭയിൽനിന്ന് വിധവാ പെൻഷൻ വാങ്ങാൻ കോറോം വില്ലേജ് ഓഫിസിൽനിന്നും വാങ്ങിയതിന് പുറേമ വ്യാജ രേഖകളുണ്ടാക്കി ബാലകൃഷ്ണ​െൻറ പെൻഷൻ ഉൾപ്പെടെ വാങ്ങാൻ തായിനേരിയിൽ താമസക്കാരിയെന്നുകാണിച്ച് നഗരസഭയിൽനിന്നും വാങ്ങി. ഇതു പ്രതികൾക്കെതിരെ സുപ്രധാന തെളിവാണ്. ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോ പയ്യന്നൂരിൽനിന്ന് മോർഫ് ചെയ്ത് ഉണ്ടാക്കിയതാണെന്നും പൊലീസ് കണ്ടെത്തി. ബാലകൃഷ്ണൻ വിരമിക്കുമ്പോൾ ഓഫിസിൽനിന്നെടുത്ത ഗ്രൂപ് ഫോട്ടോയിലെ തല മുറിച്ചുമാറ്റി ജാനകിയുടെ കളർ ചിത്രംകൂടി ചേർത്ത് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടമാക്കുകയായിരുന്നു. വിവാഹം നടന്നെന്നുപറയുന്ന 1980കളിൽ ഫിലിം ഉപയോഗിച്ചാണ് ഫോട്ടോ എടുത്തിരുന്നത്. പടത്തിന് നെഗറ്റീവ് ഫിലിം ഇല്ല. ഫിലിമിൽ എടുക്കാതെ കളർചിത്രം കാർഡിൽ പ്രിൻറ് ചെയ്യുന്നരീതി അടുത്തകാലത്താണ് നിലവിൽവന്നത്. ഇതും പ്രതികൾക്ക് വിനയായി. ഇതിനു പുറേമ വിവാഹക്ഷണക്കത്ത് ജി.എസ്.എം ആർട്ട് പേപ്പറിൽ ഡി.ടി.പിയിൽ അച്ചടിച്ചതും അതിൽ പിതാവി​െൻറ േപര് 'പരേതനായ' ഡോ. കുഞ്ഞമ്പുനായർ എന്ന് ചേർത്തതും തിരിഞ്ഞുകുത്താൻ കാരണമായി. ബാലകൃഷ്ണൻ ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ തൃശൂർ ക്രൈം ഡിറ്റാച്ച്മ​െൻറ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം തെളിഞ്ഞില്ലെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതും പ്രതികളെ കാത്തിരിക്കുന്നത് കൂടുതൽ അഴിയാക്കുരുക്കായിരിക്കും. അതിനിടെ, പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ചുരുങ്ങിയ കാലത്തിനിടയിൽ പ്രമാദമായ തട്ടിപ്പുകേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സാധിച്ച പയ്യന്നൂർ പൊലീസി​െൻറ അന്വേഷണമികവ് പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസക്ക് കാരണമായിട്ടുണ്ട്. സി.ഐ എം.പി. ആസാദിന് പുറേമ എ.എസ്.ഐ എൻ.കെ. ഗിരീഷ്, ഉദ്യോഗസ്ഥരായ കെ.വി. രാേജഷ്, ടി.പി. രാഘവൻ, പി.വി. രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story