Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:55 PM IST Updated On
date_range 30 Aug 2017 1:55 PM ISTകൈവരിയില്ലാത്ത പാലത്തില്‍നിന്ന് സ്‌കൂട്ടർ പുഴയില്‍ വീണു; യാത്രികർ രക്ഷപ്പെട്ടു
text_fieldsbookmark_border
കാസർകോട്: ആദൂർ പള്ളത്തൂര്‍ പാലത്തില്‍ നിന്ന് സ്കൂട്ടർ പുഴയില്‍ വീണു. സ്കൂട്ടർ ഒാടിച്ചയാളും കൂടെയുണ്ടായിരുന്നയാളും രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ദേലംപാടിയില്‍നിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരുകയായിരുന്നു സ്‌കൂട്ടര്‍. പാലത്തിൽെവച്ച് പുഴയിലേക്ക് പതിച്ചു. സ്കൂട്ടറിലുണ്ടായിരുന്നവർ ഇരുവരും െവള്ളത്തിൽ മുങ്ങിയെങ്കിലും ഒരാൾക്ക് നീന്തൽ അറിയാമായിരുന്നു. ഇയാൾ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങിത്താഴ്ന്ന സഹയാത്രികനെ രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ ഏറെ തിരച്ചില്‍ നടത്തിയിട്ടും സ്കൂട്ടർ കണ്ടെത്താനായില്ല. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചാണ് പുറത്തെടുത്തത്. സിമൻറ് പൈപ്പുകള്‍ ഉപയോഗിച്ച് നിർമിച്ച പാലത്തിന് കൈവരി ഇല്ലാത്തതാണ് അപകടത്തിനിടയാക്കിയത്. മഴക്കാലത്ത് പുഴ നിറഞ്ഞുകവിഞ്ഞ് പാലത്തിന് മുകളിലൂടെ വെള്ളമൊഴുകാറുണ്ട്. ഇതിനാല്‍ ഇവിടെ അപകടങ്ങൾ പതിവാണ്. കുമ്പള എ.എസ്.ഐ ആയിരുന്ന നാരായണ നായ്ക്ക് ബൈക്കിൽ വരുേമ്പാൾ പാലത്തില്‍നിന്ന് പുഴയില്‍ വീണ് മരിച്ചത് രണ്ടുവർഷം മുമ്പാണ്. മുമ്പും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story