Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാണം^ബക്രീദ്​...

ഒാണം^ബക്രീദ്​ തിരക്ക്​: നിരീക്ഷണം ശക്​തമാക്കി പൊലീസ്​

text_fields
bookmark_border
ഒാണം-ബക്രീദ് തിരക്ക്: നിരീക്ഷണം ശക്തമാക്കി പൊലീസ് കണ്ണൂർ: നഗരത്തിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് സംവിധാനം കർശനമാക്കി. ഒാണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച തിരക്കിനിടയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം തടയാൻ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാളുകൾ, ബീച്ച് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ജനത്തിരക്കേറിയ സ്ഥലങ്ങൾ, ആളൊഴിഞ്ഞ ഇടങ്ങൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലൊക്കെ നിരീക്ഷണമുണ്ടാകും. വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചു. പിങ്ക് പൊലീസ്, വനിത പൊലീസ് എന്നിവരുടെ സേവനങ്ങൾ എല്ലായിടത്തുമുണ്ടാകും. മദ്യ-ലഹരി വസ്തു കടത്ത്, ഇവയുടെ അനധികൃത വിൽപന എന്നിവ കണ്ടെത്താനും സംവിധാനമൊരുക്കി. മദ്യപിച്ചുള്ള വാഹനമോടിക്കൽ, മൊബൈലിൽ സംസാരിച്ചുള്ള വാഹനയോട്ടം എന്നിവക്കും പിടിവീഴും. സാമൂഹിക വിരുദ്ധർ താവളമടിക്കുന്നയിടങ്ങളും പൊലീസ് വലയത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story