Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:55 PM IST Updated On
date_range 30 Aug 2017 1:55 PM ISTഅപകട യാത്രയുമായി കൊട്ടിയൂർ^വയനാട് ചുരം റോഡ്
text_fieldsbookmark_border
അപകട യാത്രയുമായി കൊട്ടിയൂർ-വയനാട് ചുരം റോഡ് കേളകം: തകർന്ന് ഗതാഗതം ദുസ്സഹമായ കൊട്ടിയൂർ-വയനാട് ചുരം റോഡ് അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്ത് വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തകർന്ന പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രയും സാഹസികമായി. മാസങ്ങൾക്കുമുമ്പ് പൂർണമായും ഗതാഗതം നിരോധിച്ച് കോടികൾ ചെലവിട്ട് പുനർനിർമിച്ച പാതയാണ് കിലോമീറ്ററുകളോളം തകർന്ന് വീണ്ടും ഗർത്തങ്ങളായത്. നിർമാണത്തിലെ ക്രമക്കേടാണ് മാസങ്ങൾക്കകം പാത തകരാൻ കാരണമെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നടപടി സ്വീകരിക്കണമെന്നും മലയോര വികസന സമിതി നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഭാരവാഹികൾ നിവേദനം നൽകി. പാതയിൽ അപകടഭീഷണിയുള്ളതിനാൽ ഗതാഗതം നിയന്ത്രിക്കാനായി പൊലീസിനെ നിയോഗിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാത ഗതാഗതയോഗ്യമാക്കാൻ സമയബന്ധിതമായി പുനർനിർമാണം നടത്തണം. പ്രശ്നം പഠിക്കാൻ കലക്ടർ നേരിട്ടെത്തി പരിശോധന നടത്തണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന പാതയായ കൊട്ടിയൂർ-വയനാട്-ബോയ്സ് ടൗൺ ചുരം റോഡിലെ പാൽചുരം മുതൽ ചെകുത്താൻ തോട് വരെ ഭാഗമാണ് തകർന്നത്. ഇതിൽ ചെകുത്താൻ തോടിൽ 200 മീറ്ററോളം പാതയിൽ മണ്ണൊലിച്ച് വൻ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്ത് ബസുകളും വാഹനങ്ങളും അപകടം ഒഴിവാക്കാൻ യാത്രക്കാരെ ഇറക്കിയാണ് കടന്നുപോകുന്നത്. ദിനേന കർണാടക, തമിഴ്നാട് അന്തർ സംസ്ഥാന ബസ് സർവിസുകളും അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകളും നൂറുകണക്കിന് ചെറുവാഹനങ്ങളും കടന്നു പോകുന്ന പാതയാണിത്. ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം പാറക്കെട്ടുകളും നിറഞ്ഞ പാതയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ നടപടിയെടുത്തിെല്ലങ്കിൽ ശക്തമായ പ്രതിഷേധത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story