Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:58 PM IST Updated On
date_range 29 Aug 2017 1:58 PM ISTസംസ്ഥാന ജൂനിയർ ചെസ്: എസ്. സഞ്ജയും ഫാത്തിമ അബ്ദീനും ചാമ്പ്യന്മാർ
text_fieldsbookmark_border
പയ്യന്നൂർ: കണ്ണൂർ ചെസ് അസോസിയേഷനും പയ്യന്നൂർ സി.പി.പി.എയും സംയുക്തമായി പയ്യന്നൂരിൽ സംഘടിപ്പിച്ച 47ാമത് സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ് ഓപൺ വിഭാഗത്തിൽ കോട്ടയത്തെ എസ്. സഞ്ജയും വനിത വിഭാഗത്തിൽ എറണാകുളത്തിെൻറ ഫാത്തിമ അബ്ദീനും ചാമ്പ്യന്മാരായി. മുഹമ്മദ് ഷിബിലി (തിരുവനന്തപുരം), ടി.എം. അഭിഷേക് (കോഴിക്കോട്), ഹരി സുരേഷ് (തിരുവനന്തപുരം) എന്നിവർ ഓപൺ വിഭാഗത്തിലും വി.എസ്. സ്വാഹ, സി.സി. അഷിത (കണ്ണൂർ), പി. ഹീര (കോഴിക്കോട്) എന്നിവർ വനിത വിഭാഗത്തിലും രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ നേടിയവർ പട്നയിൽ നടക്കുന്ന ദേശീയ ചെസിൽ കേരളത്തെ പ്രതിനിധാനംചെയ്യും. സുരേഷ് കോർമത്ത് സമ്മാനങ്ങൾ വിതരണംചെയ്തു. കെ. അശോകൻ മുഖ്യാതിഥിയായി. ചെസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ഗംഗാധരൻ മേലേടത്ത് അധ്യക്ഷതവഹിച്ചു. അജയൻ, കെ. വിനോദ്കുമാർ, കെ. ശിവസ്വാമി, പി. കരുണൻ എന്നിവർ സംസാരിച്ചു. വി.വി. ബാലറാം സ്വാഗതവും വത്സരാജ് നന്ദിയും പറഞ്ഞു. 14 ജില്ലകളിൽനിന്നായി നൂറോളം താരങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story