Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:58 PM IST Updated On
date_range 29 Aug 2017 1:58 PM ISTസൂനാമി കോളനി ഫ്ലാറ്റുകളുടെ അടിത്തറയിൽ മണ്ണൊലിപ്പ്
text_fieldsbookmark_border
കാസർകോട്: സൂനാമി പുനരധിവാസപദ്ധതിയുടെ ഭാഗമായി കാസർകോട് ബീരന്ത്വയലിൽ നിർമിച്ച ഫ്ലാറ്റുകൾ അപകടാവസ്ഥയിൽ. ബീരന്ത്വയൽ സൂനാമി കോളനിയിൽ രണ്ടാം ബ്ലോക്കിലെ എട്ട് വീടുകളടങ്ങിയ കെട്ടിടത്തിെൻറ അടിത്തറയോടുചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് ഒലിച്ചുപോയ നിലയിലാണ്. ഇതുകാരണം അടിത്തറയിൽ വിള്ളലുണ്ടായിട്ടുണ്ട്. ദിവസംതോറും മണ്ണിടിച്ചിൽ തുടരുന്നതിനാൽ അടിത്തറ ദുർബലപ്പെട്ട് കെട്ടിടത്തിന് ആഘാതം സംഭവിച്ചേക്കുമെന്ന് താമസക്കാർ ആശങ്കപ്പെടുന്നു. കോളനിയുടെ മതിലിനോടു ചേർന്ന ഭാഗത്ത് മണ്ണൊലിപ്പ് അപകടകരമായ അവസ്ഥയിൽ തുടരുകയാണ്. അടിത്തറയുടെ ചുറ്റുമുള്ള ഭാഗങ്ങൾ വേണ്ടത്ര ബലപ്പെടുത്താതെ നിർമാണം നടത്തിയതാണ് കാരണമെന്ന് പറയുന്നു. 2011ലാണ് സൂനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി 101 വീടുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. 65 ഒാളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. 35 വീടുകൾ താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. 44.69 ലക്ഷം രൂപക്ക് സ്വകാര്യവ്യക്തികളില്‍നിന്ന് റവന്യൂവകുപ്പ് ഏറ്റെടുത്ത 1.73 ഏക്കര്‍ സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമിച്ചത്. ഒാരോ വീടും 350 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. സംസ്ഥാന ഭവനനിർമാണ ബോര്‍ഡിെൻറ കാസര്‍കോട് ഡിവിഷനാണ് നിർമാണചുമതല. ഒാരോ വീടിനും 4,15,500 രൂപ ചെലവഴിച്ചതായാണ് കണക്ക്. നിർമാണപ്രവർത്തനങ്ങളിൽ വലിയതോതിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നാണ് കോളനി നിവാസികളുടെ ആരോപണം. പ്ലംബിങ്ങിലെ അപാകത കാരണം വീടുകളിലെ പൈപ്പുകൾ ജോയൻറ് ഇളകിയും പൊട്ടിപ്പൊളിഞ്ഞും വേർപെട്ടനിലയിലാണ്. ഗുണമേന്മ കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് കാരണമെന്ന് പറയുന്നു. മലിനജലം ഒഴുകിപ്പോകുന്നതിനോ മാലിന്യസംസ്കരണത്തിനോ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല. അസൗകര്യങ്ങളും അപാകതകളും സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് നിയമസഭ സമിതി ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നിർദേശിച്ചിരുന്നു. പടം: tsunami colony ബീരന്ത്വയൽ സൂനാമി കോളനിയിൽ രണ്ടാം ബ്ലോക്കിലെ ഫ്ലാറ്റ് കെട്ടിടത്തിെൻറ അടിത്തറയോടുചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് ഒലിച്ചുപോയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story