Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:58 PM IST Updated On
date_range 29 Aug 2017 1:58 PM ISTകരാറുകാർ സമരത്തിലേക്ക്; കലക്ടറേറ്റ് മാർച്ച് നാളെ
text_fieldsbookmark_border
കണ്ണൂർ: ടെൻഡറുകൾ ഏറ്റെടുക്കാതെ ജില്ലയിലെ ഗവ. കരാറുകാർ സമരം ആരംഭിക്കുകയാണെന്ന് കോൺട്രാക്ടേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിർമാണസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുക, ബില്ലുകൾ സമയബന്ധിതമായി പാസാക്കുക, വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്രവൃത്തികൾ നടത്തിയതിെൻറ 14 മാസത്തെ ബിൽ കുടിശ്ശിക ഓണത്തിനുമുമ്പ് കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത്, ഇറിഗേഷൻസ്, വാട്ടർ അതോറിറ്റി വിഭാഗങ്ങളിലെ ടെൻഡറുകൾ ഏറ്റെടുക്കാതെ ഗവ. കരാറുകാർ സമരം ആരംഭിക്കുന്നത്. ഇതിെൻറ ഭാഗമായി ബുധനാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലയിൽ 2017--18 സാമ്പത്തിക വർഷത്തിൽ ആയിരം കോടിരൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ആവശ്യമായ നിർമാണ സാമഗ്രികൾ ലഭിക്കാത്ത അവസ്ഥയാണ്. ജില്ലയിൽ പ്രവർത്തിച്ചിരുന്ന ആയിരത്തോളം ക്വാറികളും 125 ക്രഷറുകളും ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവനുസരിച്ച് അടച്ചിട്ടു. കൂടാതെ ജി.എസ്.ടി പ്രകാരം ക്രഷർ ഉൽപന്നങ്ങളുടെ നികുതി അഞ്ച് ശതമാനമാണ്. നിർമാണസാമഗ്രികളുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ജില്ല അധികാരികളിൽനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.എച്ച്. അബൂബക്കർ ഹാജി, സി. രാജൻ, സി. ശശിധരൻ, സി. അബ്ദുൽകരീം, കെ.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story