Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് കുടുംബസംഗമം

കോൺഗ്രസ് കുടുംബസംഗമം

text_fields
bookmark_border
കിനാനൂർ: ജനങ്ങളുടെമേൽ അധികബാധ്യത അടിച്ചേൽപിക്കുന്ന സർക്കാറായി എൽ.ഡി.എഫ് സർക്കാർ മാറിയെന്ന് എ.ഐ.സി.സി അംഗം രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിയങ്ങാനത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നിൽ, സി.വി. ഭാവനൻ, വിനോദ്കുമാർ വേട്ടറാടി, ശ്രീജിത്ത് ചോയ്യംകോട്, സി.ഒ. സജി, ഉമേശൻ വേളൂർ, പ്രകാശൻ കരളം, മനോജ് തോമസ്, കെ. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി. ജയകുമാർ, കെ. വിജയൻ, എ. തമ്പാൻ, കെ. പ്രമോദ്, ലിസി വർക്കി, കെ.പി. ചിത്രലേഖ, വൈ.എം.സി. ചന്ദ്രശേഖരൻ, വി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കവ്വായി കായൽ സംരക്ഷിക്കാൻ വർണങ്ങൾ ചാലിച്ച് കലാകാരന്മാർ തൃക്കരിപ്പൂർ: കവ്വായി കായലി​െൻറ ഒഴുക്ക് തടയപ്പെടാതിരിക്കാൻ നടപടി വേണമെന്ന സന്ദേശം പകർന്ന് കായൽക്കരയിൽ വരകളും വർണങ്ങളും ചാലിച്ചു. കായലി​െൻറ ജൈവസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന് ചിത്രകാരൻ സുരഭി ഈയ്യക്കാടും എ. അനിൽകുമാർ മാസ്റ്ററും നേതൃത്വം നൽകിയ നിരവധി ചിത്രങ്ങൾ അധികാരികളോട് സംവദിച്ചു. യുവകലാസാഹിതി ജില്ല പഠനക്യാമ്പിന് മുന്നോടിയായാണ് ഇടയിലക്കാട് ബണ്ട് പരിസരത്ത് സമൂഹചിത്രരചന നടത്തിയത്. ബണ്ടിൽ കുരുങ്ങും കായൽവഴികൾ എന്ന പ്രമേയത്തിൽ നടന്ന ചിത്രരചന കേരള ലളിതകല അക്കാദമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ ഇടയിലക്കാടി​െൻറ സ്വന്തമായ കാവും കുരങ്ങും അനാവരണംചെയ്ത ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഷാജഹാൻ തൃക്കരിപ്പൂർ അധ്യക്ഷതവഹിച്ചു. ഉദിനൂർ സുകുമാരൻ, കെ. മധുസൂദനൻ, ടി.വി. രവി, ഗംഗാധരൻ ഇടയിലക്കാട്, എം. വിജയൻ, ടി.വി. ശശിധരൻ, കെ. സവിത, ടി.കെ. ഗിരിജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story