Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:53 PM IST Updated On
date_range 29 Aug 2017 1:53 PM ISTവാളാങ്കിച്ചാൽ സംഘർഷം: 65 ബി.ജെ.പിക്കാർക്കെതിരെ കേസ്
text_fieldsbookmark_border
കൂത്തുപറമ്പ്: വാളാങ്കിച്ചാലിൽ കഴിഞ്ഞദിവസം നടന്ന സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് 65 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. െപാലീസിെൻറ വിലക്ക് ലംഘിച്ച് പ്രകോപനപരമായനിലയിൽ ഘോഷയാത്ര നടത്തിയതിനാണ് കേസ്. ഗണേശോത്സവത്തിെൻറ ഭാഗമായി ഞായറാഴ്ച വൈകീട്ടാണ് പടുവിലായി, വാളാങ്കിച്ചാൽ മേഖലയിൽ വാഹനഘോഷയാത്ര സംഘടിപ്പിച്ചത്. പടുവിലാക്കാവ് ഭാഗത്തുനിന്ന് വാഹനത്തിൽ പുറപ്പെട്ട ഘോഷയാത്ര വാളാങ്കിച്ചാൽവഴി കടന്നുപോകുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് െപാലീസുമായി ഉണ്ടായ ധാരണയെ തുടർന്ന് രണ്ട് വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, അനുവദിച്ചതിലും കൂടുതൽ വാഹനങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. സി.പി.എമ്മിെൻറ കൊടിമരം തകർത്തതിൽ പ്രതിഷേധിച്ച് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഘോഷയാത്രക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സി.പി.എം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിലാണ് ഘോഷയാത്ര വാളാങ്കിച്ചാലിലെത്തിയത്. ഇരു പരിപാടികളും ടൗണിൽ എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പൊലീസ് ശക്തമായി ഇടപെട്ടതോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story