Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയ്യങ്കാളിദിനം...

അയ്യങ്കാളിദിനം ആചരിച്ചു

text_fields
bookmark_border
കണ്ണൂർ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ . ഡി.സി.സി ഓഫിസിൽ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 154ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണപരിപാടി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. അജിത്ത് മാട്ടൂൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ കെ. ബാലകൃഷ്ണൻ മാസ്റ്റർ, കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, വിജയൻ കുട്ടിനേഴത്ത്, രഘുരാമൻ കീഴറ, കെ. ദാമോദരൻ, എ.എൻ. ആന്തൂരാൻ, പി. ചന്ദ്രൻ, കൊയിലേരിയൻ ദാമോദരൻ, വസന്ത് പള്ളിയാംമൂല, മിനിയാടൻ രാജീവൻ, ബിന്ദു കല്ലടത്തോട്, ശ്രീജേഷ് കൊയിലേരിയൻ എന്നിവർ സംസാരിച്ചു. ദലിത് ലീഗ് അയ്യങ്കാളി ദിനാചരണ പരിപാടി സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനംചെയ്തു. കെ.വി. പ്രചിത്ര അധ്യക്ഷതവഹിച്ചു. ബാലൻ മാസ്റ്റർ വേളം അയ്യങ്കാളി അനുസ്മരണപ്രഭാഷണം നടത്തി. എ.പി. ബദറുദ്ദീൻ, കെ.കെ. ഹരീഷൻ, പി. ഷംന, ടി. രമേശൻ, മനോജ്, ഒ. രതി എന്നിവർ സംസാരിച്ചു. പുലയൻ സമുദായസംഘം അയ്യങ്കാളിദിനത്തിൽ വർത്തമാനകാലത്തിൽ അയ്യങ്കാളിയുടെ പ്രസക്തി എന്ന വിഷയത്തിൽ സംവാദം നടത്തി. കെ. വേണുഗോപാലൻ വിഷയം അവതരിപ്പിച്ചു. ബാലൻ, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എസ്.സി.എസ്.ടി ഒാൾ ഇന്ത്യ കോൺഫെഡറേഷൻ നേതൃത്വത്തിൽ നടന്ന പരിപാടി കെ. ശിവദാസൻ ഉദ്ഘാടനംചെയ്തു. മുണ്ടേരി ബാലകൃഷ്ണൻ, പി. കുമാരൻ, കെ. കുഞ്ഞമ്പു, മോഹനൻ, കെ. രാമകൃഷ്ണൻ, മനോഹരൻ കൊയിലേരിയൻ, കെ. രതീഷ്, കുട്ടിമാക്കൂൽ രാജൻ, കോമളവല്ലി, പി.കെ. സരോജിനി, കെ. കുമാരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. ബാബു പാപ്പിനിശ്ശേരി സ്വാഗതവും കെ. കണ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story