Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:53 PM IST Updated On
date_range 29 Aug 2017 1:53 PM ISTഇരിട്ടി താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തും^ മന്ത്രി കെ.കെ. ശൈലജ
text_fieldsbookmark_border
ഇരിട്ടി താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തും- മന്ത്രി കെ.കെ. ശൈലജ ഇരിട്ടി: ആരോഗ്യ വകുപ്പിെൻറ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ൈശലജ പറഞ്ഞു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നബാർഡിെൻറ സഹായത്തോടെ ഒന്നേമുക്കാൽ കോടിരൂപ ചെലവിൽ പ്രവൃത്തി പൂർത്തിയാക്കിയ മാതൃശിശു സംരക്ഷണ വാർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ ഒഴിവുള്ള നഴ്സ്മാരെ നിയമിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ സ്ഥിര ഡോക്ടർമാരെ പി.എസ്.സി ലിസ്റ്റ് വന്ന ഉടൻ നിയമിക്കും. അതുവരെ താൽക്കാലിക ഡോക്ടറെ നഗരസഭ കണ്ടെത്തിയാൽ ഉടൻ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കും. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷീജ സെബാസ്റ്റ്യൻ, പി.വി. നൗഫൽ, കെ. രാജൻ, ബാബു ജോസഫ്, എൻ. അശോകൻ, കെ.വി. ഷീജ, പി. അശോകൻ, നഗരസഭ ഉപാധ്യക്ഷ കെ.സരസ്വതി, കൗൺസിലർമാരായ പി.വി. മോഹനൻ, പി.വി. േപ്രമവല്ലി, ജില്ല പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, മാർഗരറ്റ് ജോസ്, െഡപ്യൂട്ടി ഡി.എം.ഒ മനോജ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ, കെ. ശ്രീധരൻ, പി.കെ. ജനാർദനൻ, ബിനോയ്കുര്യൻ, സി. അബ്ദുല്ല, കെ. മുഹമ്മദലി, അൻസൽ ഐസക് എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ പോസ്റ്റ്മോർട്ടം വാർഡ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി. പി. അയ്യൂബ്, റജി തോമസ്, കെ. അബ്ദുറാൻ എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story