Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:49 PM IST Updated On
date_range 28 Aug 2017 1:49 PM IST'ചികിത്സ'തേടി മഞ്ചേശ്വരം സി.എച്ച്.സി
text_fieldsbookmark_border
ഒരു ഗ്രാമം പ്രാഥമിക ചികിത്സ തേടുന്ന കേന്ദ്രമാണ് സാമൂഹികാരോഗ്യകേന്ദ്രം. പുതിയ മഞ്ചേശ്വരം താലൂക്കിെൻറ താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെടാൻ നിർദേശിക്കപ്പെട്ടിരിക്കുന്നത് മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രമാണ്. ജില്ല, ജനറൽ ആശുപത്രികൾ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ അഭയം തേടുന്ന ആശുപത്രിയാണ് ഇത്. ദക്ഷിണ കാനറയിൽ സ്വാതന്ത്ര്യ കാലത്തിനുമുമ്പ് നിലനിന്നുപോന്നിരുന്ന ഇൗ ആതുരാലയത്തിൽ വികസനത്തിെൻറ വെളിച്ചം ഇനിയുമെത്തിയില്ല. ചരിത്രവും പാരമ്പര്യവും നോക്കിയാൽ മെഡിക്കൽ കോളജ് ആകേണ്ട ആതുരാലയമാണിത്. എന്നാൽ, ജനങ്ങളെ അവഗണിച്ചതിെൻറ ഭാഗമായി ആശുപത്രിയും തഴയപ്പെട്ടു. ജില്ലയുടെ ഏറ്റവും പിന്നാക്കക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന കേന്ദ്രമാണിത്. കർഷകർ, ആദിവാസികൾ, പട്ടികജാതി-വർഗ വിഭാഗക്കാർ, കൊറഗർ എന്നീ വിഭാഗങ്ങളുടെ ആശ്രയമാണ് ഇവിടെ. മഞ്ചേശ്വരം താലൂക്കിലേക്ക് നീങ്ങുേമ്പാഴും ഇൗ ആരോഗ്യ കേന്ദ്രത്തെ രക്ഷപ്പെടുത്താനുള്ള ഒരു അനക്കവും ആരോഗ്യ വകുപ്പിെൻറ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നതാണ് ദയനീയാവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story