Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:00 PM IST Updated On
date_range 26 Aug 2017 2:00 PM ISTകണ്ടുമടങ്ങുക; തങ്ങി മടങ്ങാൻ ഇനിയും ആയില്ല
text_fieldsbookmark_border
കാസർകോട്: റിസോർട്ടുകളുടെ വികസനത്തിനുള്ള കോർപറേഷനാണ് ബേക്കലിൽ സ്ഥാപിച്ചത് (ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപറേഷൻ). തുടക്കത്തിൽ ഇൗ പദ്ധതിക്ക് സ്വീകാര്യതയുണ്ടായിരുന്നുവെങ്കിലും റിസോർട്ടുകളിൽ താമസിക്കാനെത്തുന്നവരെ കൊണ്ട് ബേക്കലിൽ ടൂറിസം വളരുന്നില്ലെന്ന് കണ്ടു. പ്ലോട്ട് അനുവദിച്ച ആറെണ്ണത്തിൽ രണ്ടു റിസോർട്ടുകൾ വന്നു. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും മറ്റു നാല് റിസോർട്ടുകളും വന്നില്ല. ടൂറിസം വിപണിയിൽ ബേക്കലിന് ബ്രാൻഡ് മൂല്യം ലഭിക്കാത്തതാണ് കാരണമത്രെ. 235 ഏക്കർ തീരദേശഭൂമിയാണ് ബേക്കലിൽ ഏറ്റെടുത്തത്. നീണ്ടുനിരന്നുകിടക്കുന്ന കടൽതീരമാണ്. മൂന്നു പുഴകളും റിസോർട്ടുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇവയിലെ വെള്ളംവരെ റിസോർട്ടുകൾ വഴിമാറ്റി ഒഴുക്കിയിട്ടും ആരും ചോദിച്ചില്ല. സമരവും നടത്തിയില്ല. ബേക്കൽവഴി വികസനം വരുന്നെങ്കിൽ വരെട്ടയെന്നാണ് നാട്ടുകാർ ചിന്തിച്ചത്. ഒരു വൻ പദ്ധതി ബഹുജനസമരമില്ലാതെ ബേക്കലിൽ ആരംഭിച്ചു. ഏറ്റെടുത്ത ഭൂമി ആറു ഹോട്ടലുകൾക്കും മറ്റുമായി വീതിച്ചുനൽകി. 12 ഏക്കർ പാർക്ക് കോർപറേഷെൻറ അധീനതയിലുണ്ട്. ബാക്കിയെല്ലാം റിസോർട്ടുകളുടെ കൈവശമായി. ഖന്ന ഹോട്ടൽസിെൻറ താജും ഭാരത് ഹോട്ടൽസിെൻറ ലളിതും പ്രവൃത്തിപഥത്തിലെത്തി. ഹോളിഡേ ഇൻ, എയർ ട്രാവൽ, ഗുജറാത്തിലെ ഗ്ലോബലിങ് ഹോട്ടൽ, ജോയിസ് എൻറർപ്രൈസസ് എന്നിവ സ്ഥലം വാങ്ങിെവച്ചെന്നല്ലാതെ മുന്നോട്ടുപോയില്ല. താജിെൻറയും ലളിതിെൻറയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ സംരംഭങ്ങൾ മാറ്റിെവച്ചു. ബേക്കലിൽ നിക്ഷേപം നടത്തുന്നതിന് ബാങ്കുകൾ മുന്നോട്ടുവരുന്നില്ല എന്നാണ് മറ്റു കമ്പനികൾ പറയുന്നത്. ബേക്കലിൽ പ്ലോട്ട് അനുവദിച്ച ആറു റിസോർട്ടുകൾ ഇങ്ങനെ സാമ്പത്തികപ്രതിസന്ധിയിലാണ്. ഇവരിൽപലരും ഭാഗികമായി ബേക്കലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവരെല്ലാം ചേർന്ന് അഞ്ചുവർഷം കൊണ്ട് ആയിരം കോടിയുടെ നിക്ഷേപമാണ് ബേക്കലിൽ വിഭാവനം ചെയ്തത്. 20 വർഷം കഴിഞ്ഞിട്ടും ബേക്കലിൽ നിക്ഷേപം 500 കോടിപോലും കവിഞ്ഞിട്ടില്ല. ബജറ്റിലെ നീക്കിയിരിപ്പ് ഉൾെപ്പടെയാണിത്. താജും ലളിതും ഇപ്പോഴും വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കുന്നത് 60 ശതമാനം മാത്രമാണ്. ബജറ്റ് ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവയുണ്ടെങ്കിൽ മാത്രമേ റിസോർട്ടുകൾക്കും ബ്രാൻഡ് വാല്യൂ ലഭിക്കുകയുള്ളൂവെന്ന് സംരംഭകർ പറയുന്നു. ഒരു ദിവസം താമസിക്കാൻ 3000 മുതൽ 5000 രൂപവരെ ചെലവഴിക്കുന്ന സമ്പന്നർക്കുള്ള രണ്ടു ഹോട്ടലുകളാണിപ്പോഴുള്ളത്. 500 മുതൽ 1000 രൂപവരെ ചെലവിട്ട് ഒരുദിവസം താമസിക്കാനുള്ള ബജറ്റ് ഹോട്ടലുകൾ ബേക്കലിൽ ഇല്ല. വിദേശികൾ ബേക്കലിൽ താമസിക്കണമെങ്കിൽ കുറഞ്ഞചെലവിൽ താമസസൗകര്യം ഒരുക്കണം. കെ.ടി.ഡി.സിയുടെ 25 കോേട്ടജുകൾ ആരംഭിക്കാൻ പദ്ധതിയിട്ടത് 10 വർഷം മുമ്പാണ്. ഇപ്പോഴും പൂർത്തിയായത് ആറെണ്ണം മാത്രം. 5000 രൂപക്ക് മുകളിലാണ് പ്രതിദിനവാടക. ബജറ്റ് ഹോട്ടലുകളുടെ പരിധിയിൽ ഇവ വരില്ല. ബാക്കിയുള്ള കോേട്ടജുകൾ ഇൗ സർക്കാറിെൻറ കാലത്തുതന്നെ പൂർത്തിയാക്കുമെന്ന് കെ.ടി.ഡി.സി അംഗം സി.എച്ച്. കുഞ്ഞമ്പു പറയുന്നു. വൻ കെട്ടിടങ്ങൾ നിർമിക്കാനാവില്ലെന്നും തീരദേശ പരിപാലന നിയമപ്രകാരം കോേട്ടജുകൾ മാത്രമേ ബേക്കലിൽ നിർമിക്കാനാകൂവെന്നും അദ്ദേഹം പറയുന്നു. ബേക്കലിെൻറ സൈറ്റുകളിൽ ബജറ്റ് ഹോട്ടലുകളെ കുറിച്ചും ഹോംസ്റ്റേകളെ കുറിച്ചും വിവരം ലഭ്യമല്ലാത്തത് ബേക്കലിലേക്കുള്ള സഞ്ചാരികളുടെ കുറവിന് കാരണമാകുന്നുണ്ട്. കുമരകത്തും കോവളത്തും ആലപ്പുഴയിലും കിട്ടുന്ന ഹോംസ്റ്റേകളും ബേക്കലിൽ ഇല്ല. എന്താണ് ഹോംസ്റ്റേ എന്നത് സംബന്ധിച്ച അവബോധവും ബേക്കലിലെ ആതിഥേയർക്ക് കൈവന്നിട്ടില്ല. അതുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് പാര പണിയുന്നത് ബി.ആർ.ഡി.സിക്ക് അകത്തുള്ള റിയൽ എസ്റ്റേറ്റ് ഏജൻറുമാരാണ്. ബേക്കലിെൻറ വിപണിമൂല്യം വർധിക്കണമെങ്കിൽ ഹോംസ്റ്റേകളും ബജറ്റ് ഹോട്ടലുകളും വെബ്സൈറ്റുകളിൽ കയറണം. കേരളത്തിലെ ഏറ്റവും വലിയ കോട്ടയെന്നനിലയിൽ വിദേശികൾ ബേക്കലിനെ കാണുന്നു. തുടർന്ന് അങ്ങോട്ട് കയറാൻ ലിങ്കുകളില്ല. വിദേശികൾ ബേക്കലിൽ എത്തുന്നുവെങ്കിൽ അത് ഇടത്താവളമായി മാത്രമാണ്. ഒന്നു വന്നുകയറുന്നുവെന്നുമാത്രം. വിനോദകേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നത് ചരിത്രം പഠിക്കാനല്ല. ബീച്ചും കടലും കാണാനുമല്ല. എക്സ്പീരിയൻസിന് വേണ്ടിയാണ്. ഒരിക്കൽ വന്ന് അനുഭവഭേദ്യമായാൽ അവർ വീണ്ടും വരും. താമസമാണ് പ്രധാനം. ബേക്കൽ പദ്ധതിയിൽ ഇതുവരെ ശ്രദ്ധ പതിയാത്തതും ഇതിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story