Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ വിമാനത്താവളം:...

കണ്ണൂര്‍ വിമാനത്താവളം: ജൈവവൈവിധ്യ ബോര്‍ഡ് പരിശോധന നടത്തി

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ നിര്‍മാണപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതിനിടെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പദ്ധതിപ്രദേശത്ത് പരിശോധന നടത്തി. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള കാര്‍ഷികമേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിസ്ഥലം നിലനിര്‍ത്തുന്നതിവും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതി​െൻറ ഭാഗമായാണ് പരിശോധന. ചെയര്‍മാന്‍ ഡോ. അമ്മന്‍ വി. ഉമ്മന്‍, മെംബര്‍ സെക്രട്ടറി ഡോ. അജിത്ത്, ജില്ല കോഒാഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍, ഡോ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍, വൈസ് പ്രസിഡൻറ് പി. അനില, എല്‍ ആൻഡ് ടി േപ്രാജക്ട് എൻജിനീയര്‍ പി. ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള കാര്‍ഷികമേഖലകളും സംഘം സന്ദര്‍ശിച്ചു. അടുത്തദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പദ്ധതിപ്രദേശത്ത് വിമാനത്താവള അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍വിസ് ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും വിവിധ അനുമതികള്‍ ഇനിയും ലഭിക്കേണ്ടതിനാല്‍ ഉദ്ഘാടനവും സര്‍വിസും വൈകും. അടുത്തവര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഒക്‌ടോബറില്‍ വാണിജ്യ സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം െഫബ്രുവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. പ്രഥമ യാത്രാവിമാനം ഇറക്കുന്നതിനായി ഇതിനകം പത്തോളം കമ്പനികള്‍ കിയാലുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story