Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 1:55 PM IST Updated On
date_range 26 Aug 2017 1:55 PM ISTഅനിശ്ചിതകാല സമരം രണ്ടു ദിവസം പിന്നിട്ടു; ആറളം ഫാം പ്രതിസന്ധി രൂക്ഷം
text_fieldsbookmark_border
കേളകം: ശമ്പള വിതരണം മുടങ്ങിയതിനെ തുടർന്ന് അനിശ്ചിതകാല സമരം നടക്കുന്ന ആറളം ഫാമിൽ പ്രതിസന്ധി രൂക്ഷം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മുടങ്ങിയ ശമ്പളം അനുവദിക്കുക, പ്ലാേൻറഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടു ദിവസം പിന്നിട്ടു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ തിരുവോണ ദിവസം പട്ടിണി സമരം നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നിലവിൽ കോടികളുടെ കടബാധ്യതയിലുള്ള ഫാമിന് സർക്കാറിെൻറ സഹായമില്ലാതെ നിലനിൽക്കാനാവില്ല. ഫാം അധികൃതർ പട്ടികവർഗ ക്ഷേമ മന്ത്രി എ.കെ. ബാലനുമായി നിരവധി തവണ ചർച്ച നടത്തിയിട്ടും അനുഭാവ നടപടിയുണ്ടായിെല്ലന്ന് പരാതിയുണ്ട്. പ്രോവിഡൻറ് ഫണ്ടിലേക്കുള്ള അടവ് പോലും മുടങ്ങിയ നിലയിലാണ്. കൂടാതെ സ്വയം വിരമിക്കൽ പദ്ധതി പ്രകാരം 86 പേർ അപേക്ഷ നൽകിയിട്ടും ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായിട്ടില്ല. ജൂണിലെ ശമ്പളത്തിെൻറ പകുതി മാത്രമാണ് നല്‍കിയിരിക്കുന്നത്. ജൂണിലെ പകുതിയും ജൂലൈ മാസത്തിലെ മുഴുവനായും നല്‍കാനുണ്ട്. ആഗസ്റ്റ് മാസത്തിലെ ശമ്പളവും ഓണത്തിന് മുമ്പ് നല്‍കണം. കൂടാതെ ബോണസും ഓണം അഡ്വാന്‍സും ഇതൊടൊപ്പം നല്‍കേണ്ടതുണ്ട്്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊന്നും ലഭിക്കാനുള്ള സാധ്യതയില്ലെന്ന് അറിഞ്ഞതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഫാമിെൻറ ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍ കൂലിക്കായി സമരത്തിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story