Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വത്തുതട്ടൽ: വിവാഹകഥ...

സ്വത്തുതട്ടൽ: വിവാഹകഥ മെനഞ്ഞത് ബാലകൃഷ്ണ​​െൻറ മരണശേഷം -ആംബുലൻസ് ഡ്രൈവർമാരെ ചോദ്യംചെയ്തു

text_fields
bookmark_border
- ഏജീസ് ഓഫിസിനെയും സഹകരണവകുപ്പിനെയും കബളിപ്പിച്ചു പയ്യന്നൂർ: വ്യാജരേഖ ചമച്ച് റിട്ട. സഹകരണവകുപ്പ് െഡപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പ് തൃച്ഛംബരത്തെ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ പ്രതികളുമായുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ തിരുവനന്തപുരത്തെ തെളിവെടുപ്പ് പൂർത്തിയായി. ബാലകൃഷ്ണ​െൻറ മരണശേഷമാണ് വ്യാജ വിവാഹകഥകൾ ചമച്ചതെന്നാണ് പൊലീസിന് ലഭിച്ച തെളിവുകൾ നൽകുന്ന സൂചന. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്ന് ബാലകൃഷ്ണനെ ഡിസ്ചാർജ് ചെയ്യുമ്പോൾ പ്രതി കൃഷ്ണകുമാർ ബന്ധു എന്ന് മാത്രമാണ് പരിചയപ്പെടുത്തിയത്. ആശുപത്രിയിൽ നൽകിയ പേര് ബന്ധു കൃഷ്ണൻ നായർ എന്നായിരുന്നു. ഇതി​െൻറ രേഖകൾ പൊലീസ് ശേഖരിച്ചു. ബാലകൃഷ്ണനെ അഡ്മിറ്റ് ചെയ്യുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഇപ്പോൾ ആശുപത്രിയിലില്ല. ഇവരുടെ മേൽവിലാസം അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സി.ഐ എം.പി. ആസാദ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലകൃഷ്ണനെ ഡിസ്ചാർജ് ചെയ്ത് കൊടുങ്ങല്ലൂർവരെ കൊണ്ടുവന്ന ആംബുലൻസി​െൻറ രണ്ടു ഡ്രൈവർമാരെ കണ്ടെത്തി സി.ഐ ചോദ്യംചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ ഇവരിൽനിന്ന് സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവരോടും സഹോദരീഭർത്താവ് എന്ന് പറയാതെ ബന്ധു എന്നാണ് പറഞ്ഞത്. ചെറുപ്പത്തിൽ തങ്ങളെ സംരക്ഷിച്ചയാളാണെന്നും തിരുവനന്തപുരത്ത് ആരും നോക്കാനില്ലാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും പ്രതികളായ അഡ്വ. ശൈലജയും കൃഷ്ണകുമാറും പറഞ്ഞതായി ഡ്രൈവർമാർ പൊലീസിനെ അറിയിച്ചു. കൊടുങ്ങല്ലൂരിൽ എത്തിയപ്പോൾ ജൂസ് നൽകി. ഇതിനു ശേഷമാണത്രെ മരിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറിലും ബന്ധു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിനിടെ, ബാലകൃഷ്ണ​െൻറ പെൻഷൻ വാങ്ങുന്നതിനുവേണ്ടി ഏജീസ് ഓഫിസിനെയും സഹകരണവകുപ്പിനെയും തെറ്റിദ്ധരിപ്പിച്ചതി​െൻറയും രേഖകൾ പൊലീസ് ശേഖരിച്ചു. ഏജീസ് ഓഫിസിൽനിന്ന് നോമിനിയില്ലെന്ന കാരണം പറഞ്ഞ് മൂന്നുതവണ പെൻഷൻ അപേക്ഷ മടക്കിയതായി സി.ഐ പറഞ്ഞു. ഇതേത്തുടർന്ന് സഹകരണവകുപ്പിനെ സമീപിക്കുകയായിരുന്നു. ആദ്യം മടക്കിയെങ്കിലും പിന്തുടർച്ചാവകാശ രേഖകൾ ഹാജരാക്കിയതോടെ നൽകുകയായിരുന്നു. ഉന്നത ഇടപെടൽ നടന്നതായും സംശയിക്കുന്നുണ്ട്. കനറാ ബാങ്ക് ശാഖയിലും നോമിനിയെ വെച്ചിരുന്നില്ല. ഇവിടെനിന്ന് കൃഷ്ണകുമാർ ഹാജരാക്കിയ ഒരു ചെക്ക് മടങ്ങിയതായി ബാങ്ക് രേഖകളിലുണ്ട്. പിന്നീട് മരണ സർട്ടിഫിക്കറ്റ് നൽകി ജാനകിയെ ഉപയോഗപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്യിച്ചത്. അതേസമയം, ബാലകൃഷ്ണ​െൻറ മരണം കൊലപാതകമല്ലെന്നുതന്നെയാണ് അന്വേഷണവിഭാഗത്തി​െൻറ നിഗമനം. എന്നാൽ, രോഗിയെ വേണ്ടത്ര മുൻകരുതലില്ലാതെ ഡിസ്ചാർജ് ചെയ്യിച്ച് യാത്ര ചെയ്തതാണ് മരണകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല, മരിച്ചയാളുമായി ഒരു ബന്ധവുമില്ലാത്തവർ ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിനും പ്രതികൾ ഉത്തരം പറയേണ്ടിവരും. പ്രതികളുമായി തിരുവനന്തപുരം, കൊടുങ്ങല്ലൂർ, െഷാർണൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ സി.ഐ എം.പി. ആസാദ്, ഉദ്യോഗസ്ഥരായ ഗിരീശൻ, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച പയ്യന്നൂരിൽ തിരിച്ചെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story