Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 1:52 PM IST Updated On
date_range 26 Aug 2017 1:52 PM IST'നന്മയുെട കണ്ണൂർ' ആൽബവുമായി 'സുലൈമാനി'
text_fieldsbookmark_border
കണ്ണൂർ: രാഷ്ട്രീയ-മത സംഘർഷങ്ങളില്ലാത്ത നാട് എന്ന സ്വപ്നം മുന്നിൽക്കണ്ട് നിർമിച്ച 'നന്മയുടെ കണ്ണൂർ' സംഗീത ആൽബം ശനിയാഴ്ച പ്രകാശനം ചെയ്യും. കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'സുലൈമാനി' മ്യൂസിക് ബാൻഡ് ആണ് ആൽബത്തിെൻറ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ജില്ലയുടെ പ്രകൃതിസൗന്ദര്യവും പ്രത്യേകതകളും വിളിച്ചോതുന്ന സംഗീത ആൽബത്തിൽ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിെൻറ ആവശ്യകത വിളിേച്ചാതുന്നു. ജിജിൻ സാജ്, ജിജിൻ എടപ്പകത്തിെൻറയും വരികൾ നിഹാദ് അസീസ് ആണ് ആലപിച്ചത്. ആൽബിൻ അഗസ്റ്റിനാണ് സംഗീതം നിർവഹിച്ചത്. അതുൽ പുരുഷോത്തമനാണ് അസി. ഡയറക്ടർ. റോയൽ ഒമേഴ്സിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ സംഗീത ആൽബം പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story