Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 1:52 PM IST Updated On
date_range 26 Aug 2017 1:52 PM ISTധർമടം കയാക്കിങ് എക്സ്പെഡീഷൻ നാളെ
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ സാഹസിക വിനോദസഞ്ചാരം േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ധർമടം കയാക്കിങ് എക്സ്പെഡീഷൻ ഞായറാഴ്ച രാവിലെ 11.30ന് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ല കലക്ടർ മിർ മുഹമ്മദലി, ധർമടം പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജ തുടങ്ങിയവർ സംബന്ധിക്കും. 27, 28 തീയതികളിൽ ധർമടം ബീച്ച് ടൂറിസം സെൻറർ പരിസരത്തുനിന്ന് പിണറായി ഡി.ടി.പി.സി പാർക്ക് വരെയും തിരിച്ചും മൂന്നു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താനാണ് പരിപാടി. ഒരു ദിവസം രണ്ടു സെഷനുകളായാണ് കയാക്കിങ് നടത്തുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് അവസരം ലഭിക്കുക. ഫോൺ: 04972-706336.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story