Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകല്ലായി ഗവ....

ചെറുകല്ലായി ഗവ. എൽ.പിക്ക്​ ശുചിത്വവിദ്യാലയത്തിനുള്ള ദേശീയ അവാർഡ്

text_fields
bookmark_border
മാഹി: ശുചിത്വവിദ്യാലയത്തിനുള്ള ദേശീയ അവാർഡ് ചെറുകല്ലായി ഗവ. എൽ.പി- സ്കൂളിന് ലഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ സ്വച്ഛ് വിദ്യാലയ പുരസ്കാരമാണ് സ്കൂളിന് ലഭിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ദേശീയതലത്തിൽ മാറ്റുരച്ച 643 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 172 സ്കൂളുകളിൽ ഒന്നാണ് മാഹിക്ക് അഭിമാനമായ ഈ വിദ്യാലയം. മാഹിയിലെ ഒരു സർക്കാർ വിദ്യാലയം ആദ്യമായാണ് ദേശീയ പുരസ്കാരത്തിനർഹമാകുന്നത്. കഴിഞ്ഞ അധ്യയനവർഷത്തെ സ്വച്ഛ് വിദ്യാലയത്തിനുള്ള സംസ്ഥാനതല പുരസ്കാരവും ഈ വിദ്യാലയത്തിനായിരുന്നു. െസപ്റ്റംബർ ഒന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ അവാർഡ് വിതരണം ചെയ്യും. സ്കൂൾ പ്രഥമാധ്യാപിക ഒ. ഉഷ, സ്വച്ഛ് ആർമി അംബാസഡർ കൂടിയായ ഹിസാൻ മുഹമ്മദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story