Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൈബർ കെണിയിൽ വീഴാതെ...

സൈബർ കെണിയിൽ വീഴാതെ കാക്കാൻ ബോധവത്കരണവുമായി ജില്ല പഞ്ചായത്ത്

text_fields
bookmark_border
കണ്ണൂർ: സൈബർ ചതിക്കുഴികളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവത്കരണത്തിന് ജില്ല പഞ്ചായത്ത് പദ്ധതി. ഇതി​െൻറ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ 24ന് ഗവൺമ​െൻറ്, എയ്ഡഡ് വിദ്യാലയങ്ങളിലെ ഐ.ടി അധ്യാപകർക്കും മദർ പി.ടി.എ പ്രസിഡൻറുമാർക്കും ബോധവത്കരണ ക്ലാസ് നടത്തും. ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10.30നാണ് പരിപാടി. ഇൻറർനെറ്റി​െൻറ ദുരുപയോഗം മൂലം കുട്ടികൾ അപകടങ്ങളിലേക്ക് പതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കുട്ടികളിലെ ഇത്തരത്തിലുള്ള പ്രവണത ഇല്ലാതാക്കുന്നതിനും ഉത്തരവാദിത്തത്തോടെയുള്ള ഇൻറർനെറ്റി​െൻറ ഉപയോഗത്തെപ്പറ്റി ബോധവത്കരിക്കുന്നതിനും ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജില്ല പൊലീസ് സൈബർ സെല്ലി​െൻറ സഹായത്തോടെയാണ് ജില്ല പഞ്ചായത്ത് പരിശീലനം സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story