Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:58 PM IST Updated On
date_range 22 Aug 2017 1:58 PM ISTജെൻറിൽ വുമൺ പദ്ധതി: സംരംഭകർക്ക് പരിശീലനം
text_fieldsbookmark_border
കണ്ണൂർ: സ്ത്രീകൾ സംരംഭകരായി മുന്നോട്ട് വരുമ്പോൾ ശാരീരികവും മാനസികവുമായി തളർത്തുന്നതിന് പകരം ആത്്മവിശ്വാസത്തോടെ മുന്നേറാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജെൻറിൽ വുമൺ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണി മനസ്സിലാക്കി സംരംഭങ്ങൾ തുടങ്ങാനും വിൽപന നടത്താനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് പലരെയും സമീപിക്കേണ്ടിവരുന്ന സ്ത്രീ സംരംഭകർ തെറ്റായ രീതിയിലേക്ക് നയിക്കപ്പെടുന്ന അവസ്ഥക്കു പരിഹാരം കാണാൻ ഇത്തരം ശിൽപശാലകൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വിവിധ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരും നിലവിൽ സംരംഭങ്ങൾ ആരംഭിച്ച് വിജയിച്ചവരുമായ നൂറോളം പേരാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പി.വി. ജയപ്രകാശ്, എം. സഹദേവൻ, ലീഡ് ബാങ്ക് മാനേജർ എൻ.ബി. മുകുന്ദൻ, പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർ ടി.ജെ. അരുൺ, അഭിലാഷ് നാരായണൻ, ഈവ് സി.ഇ.ഒ അഭയൻ എന്നിവർ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, ജെ.സി.ഐ വനിത വിഭാഗം പ്രതിനിധി ശ്രുതി മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story