Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:54 PM IST Updated On
date_range 22 Aug 2017 1:54 PM ISTതകർന്ന വീടിനുള്ളിൽ അമ്മയും മകനും അവശ നിലയിൽ
text_fieldsbookmark_border
ഉരുവച്ചാൽ: . മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ പെരിഞ്ചേരിയിൽ താനിയുള്ളക്കണ്ടി പറമ്പിൽ കെ.കെ. വസന്ത (55), മകൻ ദിനേശൻ (30) എന്നിവരെയാണ് തകർന്നുവീണ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് മൺകട്ടകൊണ്ടുണ്ടാക്കിയ വീട് തകർന്നുതുടങ്ങിയത്. മേൽക്കൂര മുഴുവനായും ചുമർ ഭാഗികമായും തകർന്ന വീട്ടിൽ ടാർപോളിൻ ഷീറ്റ് കെട്ടിയാണ് ഇവർ താമസിച്ചത്. മൂന്ന് മക്കളിൽ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റൊരാളെ ബാലമന്ദിരത്തിലുമാക്കി. വസന്തയും മകൻ ദിനേശനുമാണ് ഇവിടെ താമസിച്ചിരുന്നത്. ടാർപോളിൻ കീറി ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വീടിെൻറ മറ്റു ഭാഗവും തകരുകയായിരുന്നു. നാട്ടുകാരും അയൽവാസികളുമാണ് ആശ്രയം. ഒരാഴ്ചയായി ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്നു ഇവർ. ദേഹമാസകലം മുറിവും പറ്റിയിരുന്നു. സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും മട്ടന്നൂർ പൊലീസിെൻറ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കി. തകർന്ന വീടിനു മുന്നിൽ ഒറ്റമുറി നിർമിച്ചു നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story