Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
ഇരിട്ടി: വെങ്ങിണിശ്ശേരി ബാലകൃഷ്ണൻ നമ്പ്യാർ എഴുതിയ 'മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം; അറിഞ്ഞതും അറിയേണ്ടതും' പുസ്തകം ചിത്രകാരൻ കെ.കെ. മാരാർ ക്ഷേത്രം എക്സിക്യൂട്ടിവ്‌ ഓഫിസര്‍ അജിത്ത് പറമ്പത്തിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എച്ച്. സുബ്രഹ്മണ്യൻ, തലശ്ശേരി മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ പി.കെ. ആശ, യു. ബാലചന്ദ്ര മേനോൻ, കെ.പി. പ്രഭാകരൻ, പ്രദീപൻ വട്ടിപ്രം എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കൈലാസ് സ്വാഗതവും മുരളി എം. മുഴക്കുന്ന് നന്ദിയും പറഞ്ഞു. മുട്ടക്കോഴി വിതരണം ഇരിട്ടി: വിളക്കോട് ഗവ. യു.പി സ്കൂൾ പൗൾട്രി ക്ലബി​െൻറയും മുഴക്കുന്ന് ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ എസ്. സാരഥി, ഗ്രാമപഞ്ചായത്തംഗം നൂർജഹാൻ, ക്ലബ് കോ-ഓഡിനേറ്റർ ജിനേഷ്പ്രസാദ്, പ്രധാനാധ്യാപകൻ പി. മധുസൂദനൻ, വി.വി. വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story