Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:50 PM IST Updated On
date_range 21 Aug 2017 1:50 PM ISTനാട്ടുകാർ നിർമിച്ച ശൗചാലയം ഇന്ന് 'പഞ്ചായത്തി'ന് സമർപ്പിക്കും
text_fieldsbookmark_border
കാഞ്ഞങ്ങാട്: നാട്ടുകാർ സ്ഥലം കണ്ടെത്തി പിരിവെടുത്ത് നിർമിച്ച ശൗചാലയം തിങ്കളാഴ്ച കോടോം ബേളൂർ പഞ്ചായത്തിന് സമർപ്പിക്കും. നഗരത്തിൽ ശൗചാലയം നിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇൗ അവസ്ഥക്കു പരിഹാരം കാണുന്നതിനാണ് ഒടയംചാൽ ടൗൺ വികസന സമിതി നഗരത്തിൽ ശൗചാലയം നിർമിക്കാൻ തീരുമാനിച്ചത്. ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപനസമിതി-വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ, ഓട്ടോ, ജീപ്പ്, ഗുഡ്സ് തൊഴിലാളികൾ, റോട്ടറി ക്ലബ്പ്രവർത്തകർ, വഴിയോര കച്ചവടക്കാർ, യുവതരംഗ് ചെന്തളം, ഹൈടെക് പാക്കം ക്ലബ് പ്രവർത്തകർ എന്നിവർ ശൗചാലയ നിർമാണത്തിൽ പങ്കാളികളായി. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന മലയോരത്തെ പ്രധാന ടൗണുകളിലൊന്നാണ് ഒടയംചാൽ. ശൗചാലയത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പല തവണ തടസ്സപ്പെടുത്താൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. ശൗചാലയ നിർമാണത്തിനെതിരെ നാട്ടുകാരുടെ പേരില്‍ പൊലീസിൽ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ്, നാട്ടുകാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ക്ക് നിർദേശം നല്‍കിയത്. നാട്ടുകാരിൽ ഒരാൾ ശുചിമുറിക്ക് വെള്ളം നൽകാൻ സന്നദ്ധമായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പരിസ്ഥിതി പ്രവർത്തക മുനീസ അമ്പലത്തറ ശൗചാലയം നാട്ടുകാർക്ക് സമർപ്പിക്കും. നഗര വികസന സമിതി ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിക്കും. ഡോ. ദിലീപ് കുമാർ ശുചിത്വ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story