Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:50 PM IST Updated On
date_range 21 Aug 2017 1:50 PM ISTകീച്ചേരിയിൽ അപകട പരമ്പര: ഒമ്പതുപേർക്ക് പരിക്ക്
text_fieldsbookmark_border
കല്യാശ്ശേരി: കീച്ചേരി ദേശീയപാത വളവിൽ ഞായറാഴ്ച അപകട പരമ്പര. അപകടങ്ങളിൽ ഒമ്പതുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ അപകടം. പറശ്ശിനിക്കടവിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമേഖലയായ വളവിലായിരുന്നു സംഭവം. പരിക്കേറ്റ ധർമടം മേലൂർ സ്വദേശികളായ പ്രഷിൽ (28), രഞ്ജിത്ത് (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബൈക്ക് പൂർണമായി തകർന്നു. വൈകീട്ട് നാലുമണിയോടെ വീണ്ടും ഇതേസ്ഥലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. ബക്കളത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ സുമയ്യ മൻസിലിൽ ഖദീജ (61), സമീറ (26), മിസ്ന (12), സുഹൈൽ (10), നൗഫൽ (31) എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും നഫീസത്ത് (38), ജംഷീന (80) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട കാറിെൻറ പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപ്പെട്ടുവെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാപ്പിനിശ്ശേരി ചുങ്കം റോഡിൽ വൈകീട്ട് നാലുമണിയോടെ വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story