Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:47 PM IST Updated On
date_range 21 Aug 2017 1:47 PM ISTതലശ്ശേരിയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
തലശ്ശേരി: ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. തലശ്ശേരി ട്രാഫിക് എസ്.ഐ വി.വി. ശ്രീജേഷും സംഘവും നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. ടി.സി മുക്ക് റെയിൽവേ സ്േറ്റഷൻ റോഡിലെ ഒരു കടയിൽ നിന്നും വാടക ക്വാർട്ടേഴ്സിൽനിന്നുമാണ് ഇവ പിടികൂടിയത്. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശി ഓംപ്രകാശ്(36)ആണ് അറസ്റ്റിലായത്. തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും വിൽപനക്കായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. പിടികൂടിയ പുകയില ഉൽപന്നങ്ങൾക്ക് ലക്ഷങ്ങൾ വിലവരുമെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മുംബൈ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നും െട്രയിൻ മാർഗമാണ് ഇവ തലശ്ശേരിയിൽ എത്തിക്കുന്നതെന്ന് എസ്.ഐ ശ്രീജേഷ് പറഞ്ഞു. തലശ്ശേരിയിൽ നിന്നും ഇത്രയും വലിയ പുകയില ശേഖരം ആദ്യമായാണ് പിടികൂടുന്നത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ലഹരി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ ടി. ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. മഹേഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എ.ടി. ജിതിൻ, കെ. ജിജിൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. മദ്യം പിടികൂടി: രണ്ടുപേർ അറസ്റ്റിൽ തലശ്ശേരി: വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊക്ലി മേക്കുന്നിൽ ബൈക്കിൽ കടത്തുകയായിരുന്ന ഏഴര ലിറ്റർ മദ്യവുമായി പാനൂർ വണ്ണത്താൻ വീട്ടിൽ വി.എം. ബിജേഷിനെ(34)യാണ് തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യനും സംഘവും പിടികൂടിയത്. അസി.എക്സൈസ് ഇൻസ്പെക്ടർ യു.പി. മുരളീധരൻ, സി.ഇ.ഒമാരായ ലെനിൻ എഡ്വേർഡ്, കെ.കെ. സമീർ, സി. ഹണി, കെ. സോമൻ, ൈഡ്രവർ എം. സുരാജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പെരിങ്ങത്തൂരിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ സ്വകാര്യ ബസിൽ കടത്തുകയായിരുന്ന എട്ട് ലിറ്റർ മാഹി മദ്യവുമായി നാദാപുരം വിലങ്ങാട് അടുപ്പ് കോളനിയിലെ സുരേഷിനെ(36) എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മനോഹരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ പി. കൃഷ്ണൻ, സി.ഇ.ഒമാരായ അഭിലാഷ്, ശ്രീധരൻ, ജസ്ന ജോസഫ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story