Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:47 PM IST Updated On
date_range 21 Aug 2017 1:47 PM ISTമത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മേഖല കണ്‍വെന്‍ഷന്‍
text_fieldsbookmark_border
കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഉത്തരമേഖല കണ്‍വെന്‍ഷന്‍ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ഉണക്ക മീനിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, മത്സ്യഫെഡ് ബങ്കുകള്‍ വഴിയുള്ള വെള്ള മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കുക, തീരദേശ ഹൈവേയുടെ പേരില്‍ 30,000 കുടുംബങ്ങളെ കടലോരത്തുനിന്നും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാറിെൻറ തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൺെവൻഷൻ നടത്തിയത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് അഗസ്റ്റിന്‍ ഗോമസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, പി.എ. അഷറഫലി, എ.കെ. ബേബി, വി.ആര്‍ വിദ്യാസാഗർ, പി. പ്രഭാകരന്‍, കിണറ്റിന്‍കര രാജൻ, കെ.ചന്ദ്രന്‍, പി. അശോകന്‍, എ.നിഷാന്ത്, രോഹിണി അശോകൻ, എസ്. രഹന, കെ. ഖാലിദ്, ജി. നാരായണന്‍, മുട്ടത്ത് രാഘവന്‍ എന്നിവർ സംസാരിച്ചു. ആർ. ഗംഗാധരന്‍ സ്വാഗതവും കെ. മനോഹരന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story