Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:44 PM IST Updated On
date_range 21 Aug 2017 1:44 PM ISTകദ്രി പാര്‍ക്കില്‍ കളിവണ്ടിക്ക് വീണ്ടും പച്ചക്കൊടി
text_fieldsbookmark_border
മംഗളൂരു: കദ്രി പാര്‍ക്കില്‍ ടോയ്ട്രെയിന്‍ പുനരാരംഭിക്കുന്ന പ്രവൃത്തി ഉദ്ഘാടനം ഭൂമിപൂജയോടെ ജെ.ആർ. ലോബോ എം.എൽ.എ നിർവഹിച്ചു. 1979ല്‍ കുട്ടികള്‍ക്ക് ആനന്ദമായി കൂകിപ്പാഞ്ഞ കളിവണ്ടി 2013 ഏപ്രിലിലാണ് ചുവപ്പു കണ്ടത്. നിശ്ചലമായ എൻജിന്‍ നേരെയാക്കാനായില്ല. ജില്ല ഭരണകൂടത്തിെൻറ അഭ്യര്‍ഥനയെത്തുടര്‍ന്ന് െട്രയിന്‍ ഉപയോഗയോഗ്യമല്ലെന്ന് ദക്ഷിണ െറയിൽവേ സാക്ഷ്യപ്പെടുത്തി. പുതിയ വണ്ടിക്കും പാളത്തിനും 1.09 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വനിത-ശിശുക്ഷേമ വകുപ്പ് 80 ലക്ഷം രൂപ അനുവദിച്ചു. എൻജിനും മൂന്ന് ബോഗികളുമാണുണ്ടാവുക. െറയിൽവേയുടെ മൈസൂര്‍ വര്‍ക്ക്ഷോപ്പിലാണ് ഇവ നിർമിക്കുന്നത്. കാര്‍ട്ടൂണുകള്‍ വരച്ച് ബോഗികള്‍ ശിശുസൗഹൃദമാക്കും. മറ്റു സൗകര്യങ്ങളുടെ പ്രവൃത്തി പാര്‍ക്കില്‍ നിര്‍മിതികേന്ദ്ര നിര്‍വഹിക്കും. നവംബറില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിസിലൂതുന്നതോടെ നാലുവര്‍ഷം മുമ്പ് നിലച്ച കുട്ടികളുടെ ഉല്ലാസം കുതിച്ചുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story