Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 10:17 AM GMT Updated On
date_range 2017-08-17T15:47:59+05:30സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsപയ്യന്നൂർ: അന്നൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ഭവനിൽ പതാക ഉയർത്തി. ഇ. കൃഷ്ണ പൊതുവാൾ, പി. പത്മനാഭൻ, സി.കെ. ദിവാകരൻ, കെ.സി. സ്മിത, കെ.ടി. ഹരീഷ് എന്നിവർ സംസാരിച്ചു. കണ്ടോത്ത് 65-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻറ് കെ. ജയരാജ്, പള്ളിപ്പുറം രാഘവൻ, കെ.കെ. ഫൽഗുനൻ, കെ.എം. സുകുമാരൻ, കെ.യു. ജഗദീശൻ, ഒ.കെ. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. അന്നൂർ യു.പി സ്കൂളിൽ പ്രഥമാധ്യാപിക കെ.പി. രമണി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.പി. മനോജിെൻറ അധ്യക്ഷതയിൽ സ്കൂൾ മാനേജർ കെ. രാമചന്ദ്രൻ ഉദ്ഘാടനവും വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നിർവഹിച്ചു. രവി ഏഴോം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടി.കെ. പ്രിയ, സി. രാഘവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ പയ്യന്നൂർ ഉപ്പുസത്യഗ്രഹ സ്മാരകം ശുചീകരിച്ചു. അധ്യാപകരായ പി. ജയരാജൻ, പി.വി. പത്മനാഭൻ, പ്രീതി എന്നിവർ സംസാരിച്ചു. പ്രോംഗ്രാം കോഒാഡിനേറ്റർ കെ.പി. ധനരാജൻ, എം. അരുണ, എം. രജീഷ്, കെ.വി. സുനിൽ കുമാർ, എം. കലേഷ് എന്നിവർ നേതൃത്വം നൽകി.
Next Story